അട്ടപ്പാടിയിലേക്ക് കടത്തിയ 54 കുപ്പി തമിഴ്നാട് മദ്യം വാഹനസഹിതം പിടികൂടി
പാലക്കാട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു അട്ടപ്പാടി ഭാഗത്തും, ആദിവാസി മേഖല കളിലും റൈഡുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പാലക്കാട് എക്സൈസ് ഇന്റെലിജന്‍സ് ബ്യുറോയും അഗളി റേഞ്ചും സംയുക്തമായി ആനക്കട്ടി ഭാഗത്ത് നടത്തിയ പരിശോധനയില്‍, ബൈക്കില്‍ കടത്തി കൊണ്ടു വന്ന 22 കുപ്പി തമിഴ്നാട് വിദേശമദ്യവുമായി ഒരാളെ പിടികൂടി. മേലെ കോട്ടത്തറ സ്വദേശി മുനിയപ്പനെ ആണ് പിടികൂടി യത്. തമിഴ്നാട്നിന്നും ബൈക്കില്‍ സ്ഥിരമായി ചെക്ക് പോസ്റ്റ്നു സമീപമുള്ള ഊടു വഴികളിലൂടെ വന്‍ തോതില്‍ മദ്യം കടത്തി കൊണ്ട് വന്നു മേലെ കോട്ടത്തറ ഭാഗത്തു വില്‍പ്പന നടത്തി വന്നിരുന്നു.
ടി.എന്‍ 38 ബി.എഫ് 6312 എന്ന നമ്പറുള്ള ഹോണ്ട ബൈക്കും തൊണ്ടിയായി എടുത്തു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇയാള്‍ കടത്തി കൊണ്ട് വന്നു എന്ന് സംശയിക്കുന്ന 32 ബോട്ടില്‍ മദ്യം പിടികൂടി കേസ് എടുത്തിരുന്നു. ഇതിനു മുന്‍പും നിരവധി കേസുകള്‍ ഉണ്ട്. വിഷു, ഇലെക്ഷന് എന്നിവയോട് അനുബന്ധിച്ചു മുനിയപ്പന് വലിയ തോതില്‍ തമിഴ്നാട് മദ്യം കോട്ടത്തറ ഭാഗത്തു എത്തിച്ചു വില്‍പ്പന നടത്തിയിരുന്നു. പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ഇലക്ഷന് പ്രഖ്യാപിച്ചതിനു ശേഷം പാലക്കാട് എക്സൈസ് ഇന്റെലിജന്‍സ് ബുറോ ഏഴ് ബൈക്കും ഒരു കാറും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്.
വിദേശമദ്യവുമായി ഓട്ടോ ഡ്രൈവര്‍
മണ്ണാര്‍ക്കാട്: ഇലക്ഷന് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മണ്ണാര്‍ക്കാട് എക്സൈസ് റെയ്ഞ്ച് കോട്ടോപ്പാടം ആര്യമ്പാവ് റോഡില്‍ നടത്തിയ റെയ്ഡില്‍ 12 ലിറ്റര്‍ വിദേശമദ്യവുംമായി ഓട്ടോ തൊഴിലാളി പിടിയില്‍. മദ്യക്കുപ്പികള്‍ കടത്തി കൊണ്ടുവന്ന പാണ്ടിക്കാട് സ്വദേശി കുന്നത്ത് പറമ്പില്‍ ഗോപിയെ (41) ആണ് പിടിയിലായത്. ഉദ്യോഗസ്ഥരെ കണ്ട് വെട്ടിച്ചു മദ്യവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ അഷറഫിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ രാമചന്ദ്രന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രങ്കന്, പ്രദീപ്, വനിത ഓഫിസര്‍ ഐശ്വര്യ എന്നിവര്‍ ചേര്‍ന്നാണ് മദ്യവും പ്രതിയെയും പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."