തമിഴ്നാട്ടില്‍ ലീഗിന്റെ വോട്ടുകള്‍ വേണ്ടെന്ന് സി.പി.എം പറയുമോ: കെ.പി.എ മജീദ്
തിരുവനന്തപുരം: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായമെങ്കില്‍ തമിഴ്നാട്ടില്‍ മുസ്ലിം ലീഗിന്റെ വോട്ടുകള്‍ വേണ്ടെന്ന് അവര്‍ പറയുമോ എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ചോദിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ആദ്യം സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ വൃന്ദ കാരാട്ടാണ് മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നു തിരുവനന്തപുരത്ത് പറഞ്ഞത്. പിന്നീട് എസ്. രാമചന്ദ്രന് പിള്ളയും നിലപാട് ആവര്‍ത്തിച്ചു.
ഈ സാഹചര്യത്തിലാണ് കെ.പി.എ മജീദിന്റെ ചോദ്യം. തമിഴ്നാട്ടില്‍ രണ്ട് സീറ്റിലാണ് സി.പി.എം മത്സരിക്കുന്നത്. മധുരയിലും കോയമ്പത്തൂരിലുമാണ് സി.പി.എം സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിക്കുന്നത്.
അവിടെയാണ് മുസ്ലിം ലീഗിന്റെ വോട്ട് വേണ്ടെന്ന് സി.പി.എം വെക്കുമോ എന്ന് കെ.പി.എ മജീദ് ചോദിക്കുന്നത്. തമിഴ് നാട്ടില്‍ മുസ്ലിം ലീഗും ഇതേ സഖ്യത്തില്‍ ഒരു സീറ്റില്‍ മത്സരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."