HOME
DETAILS

വെട്ടുകല്ലിനു ലാറ്ററൈറ്റ് എന്നു പേരു നല്‍കിയ ബുക്കാനനെ മലയാളി മറന്നു

  
backup
July 17 2016 | 22:07 PM

%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b2%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b5%88%e0%b4%b1-2


പെരിന്തല്‍മണ്ണ: വെട്ടുകല്ലിനു ലാറ്ററൈറ്റ് എന്നു പേരു നല്‍കിയ ബുക്കാനന്‍സായിപ്പിനെ മലയാളി മറന്നു. അദ്ദേഹത്തിന്റെ സ്മരണ നിറഞ്ഞുനില്‍ക്കുന്ന പെരിന്തല്‍മണ്ണയിലെ സ്തൂപവും നാശത്തിന്റെ വക്കിലാണ്. പെരിന്തല്‍മണ്ണ പി.ഡബ്ല്യൂ.ഡി ഓഫിസിനു മുന്നിലാണു സ്മാരകം.
1807ല്‍ ഔദ്യോഗിക പര്യവേഷണത്തിന്റെ ഭാഗമായി കേരളം സന്ദര്‍ശിച്ച സ്‌ക്വാട്ടിഷ് ശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് ഹാമില്‍ട്ടന്‍ ബുക്കാനന്‍ തെക്കേ മലബാറില്‍ എത്തി. അങ്ങാടിപ്പുറത്തു വെട്ടുകല്ലുകള്‍ വെട്ടിയെടുക്കുന്നതും കെട്ടിടനിര്‍മാണത്തിനുപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം ചെങ്കല്ലിനെക്കുറിച്ചു പഠിച്ചു. കേരളത്തിലെ കാര്‍ഷിക മേഖലയെയും മണ്ണിന്റെ വൈവിധ്യത്തിലും ഏറെ താത്പര്യമുണ്ടണ്ടായിരുന്ന ബുക്കാനന്‍ കൂടുതല്‍ പഠനം നടത്തുകയും ലോകശ്രദ്ധയില്‍ കൊണ്ടുവരുകയും ചെയ്തു.
വെട്ടുകല്ലിന്റെ ബ്രൗണ്‍കലര്‍ന്ന ചുകന്ന നിറം ഇരുമ്പ് ഓക്‌സൈഡിന്റെയും ഹൈഡ്രോക്‌സൈഡിന്റെയും ഇളംനിറത്തിലുള്ള പാച്ചുകളില്‍ അലുമിനിയം ഓക്‌സൈഡിന്റെയും സാന്നിധ്യമാണെന്ന് അദ്ദേഹത്തിന്റെ പഠനത്തില്‍ കണ്ടെണ്ടത്തി.
ഇഷ്ടിക എന്നര്‍ഥം വരുന്ന 'ലാറ്റിറിറ്റി സെന്‍സ്' എന്ന ലാറ്റിന്‍ പദത്തെ അടിസ്ഥാനമാക്കി ബുക്കാനന്‍ വെട്ടുകല്ലിന് ലാറ്ററൈറ്റ് എന്നു പേരിട്ടു. ബുക്കാനന്റെ കണ്ടണ്ടുപിടിത്തതിനു ശേഷം അധികം താമസിയാതെതന്നെ മ്യാന്‍മാര്‍, തായ്‌ലന്‍ഡ്, ബ്രസീല്‍, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും വെട്ടുകല്ലിന്റെ സാന്നിധ്യം തിരിച്ചറിയുകയും ഉപയോഗത്തില്‍ കൊണ്ടണ്ടുവരുകയുംചെയ്തു. ഇപ്പോള്‍ പല രാജ്യങ്ങളിലും വെട്ടുകല്ലു കാണപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ ഉപയോഗിച്ചുവരുന്നതു കേരളത്തിലാണ്.
വെട്ടുകല്ലെന്ന ലാറ്ററൈറ്റുമായി ബന്ധപ്പെട്ട ലോകത്തിലെ ഒരേ ഒരു സ്മാരകമാണു പെരിന്തല്‍മണ്ണയിലെ ദേശീയ ഭൂവൈജ്ഞാനിക സ്മാരകസ്തൂപം.
സ്മാരകസ്തൂപത്തില്‍ വെട്ടുകല്ലിനെ ജനശ്രദ്ധയില്‍ കൊണ്ടണ്ടുവന്ന സ്‌ക്വാട്ടിഷ് ശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് ഹാമില്‍ട്ടന്‍ ബുക്കാനനെക്കുറിച്ചും വെട്ടുകല്ലിന്റെ സവിശേഷതകളെക്കുറിച്ചും വിവിധ ഭാഷകളില്‍ കൊത്തിവെച്ചിട്ടുണ്ടണ്ട്. വെട്ടുകല്ലിനെയും ബുക്കാനനെയും കുറിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലെ വിവരങ്ങള്‍ കാലപ്പഴക്കത്താല്‍ മങ്ങിത്തുടങ്ങിയിട്ടുണ്ടണ്ട്.
സ്‌കൂള്‍ പാഠഭാഗങ്ങളില്‍ മണ്ണിനെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ വളരെയധികമുണ്ടെണ്ടങ്കിലുംവെട്ടുകല്ലിന്റെ വിവരണത്തില്‍ എവിടെയും ഈ സ്മാരകമോ ബുക്കാനനോ പരാമര്‍ശിക്കപ്പെട്ടിട്ടുമില്ല. അങ്ങാടിപ്പുറം പഞ്ചായത്തിന്റെ അതിര്‍ത്തിയിലാണ് ഇതു സ്ഥിതിചെയ്യുന്നത്.
ലോക ചരിത്രത്തില്‍ സ്ഥാനം നല്‍കിയ ഒരു സ്മാരകമുണ്ടെണ്ടന്നു നാട്ടുകാരില്‍ തന്നെ അറിയുന്നവര്‍ ചുരുക്കം. റെസ്റ്റ് ഹൗസില്‍ എത്തുന്നവര്‍ക്കു കേവലമൊരു കാഴ്ചയായി ഒതുങ്ങിക്കൂടേണ്ടണ്ട ഗതികേടാണ് ഈ ഭൂവൈജ്ഞാനിക ചരിത്രസ്മാരകത്തിന്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  2 months ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  2 months ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  2 months ago
No Image

രണ്ടു കോടി രൂപ ആവശ്യപ്പെട്ട് സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍

National
  •  2 months ago
No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  2 months ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  2 months ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  2 months ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  2 months ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  2 months ago
No Image

ആരുടെ തെറ്റ് ?

Kerala
  •  2 months ago