കൊടുംചൂട്: വാനരന്‍മാര്‍ കാടിറങ്ങുന്നു
പടിഞ്ഞാറങ്ങാടി: എരിപൊരി കൊള്ളുന്ന കടുത്ത ചൂട് കാരണം കുരങ്ങുകളും, മറ്റു വന്യജീവികളും വനങ്ങളില്‍ നിന്നു് ജനവാസമുള്ള സ്ഥലങ്ങളിലേക്ക് ഇറങ്ങി വരുന്നത് വ്യാപകമാകുന്നു. തോടുകളും, അരുവികളും, മറ്റു ജല സ്രോതസ്സുകളും വറ്റിത്തുടങ്ങിയതോടെ ദാഹമകറ്റാന്‍ വെള്ളം ലഭ്യമാകാതെ വരുമ്പോഴാണ് ഇത്തരം വന്യജീവികള്‍ ദാഹജലം തേടി നാട്ടിന്‍ പ്രദേശങ്ങളിലെത്തുന്നത്. വന്യ ജീവികള്‍ നാട്ടിലിറങ്ങുന്നത് ജനങ്ങള്‍ക്ക് വന്‍ ഭീഷണിയും കൂടിയാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പട്ടിത്തറ, കുണ്ടുകാട്, വി.പി കുണ്ട്, ആലൂര്‍ എന്നീ പ്രദേശങ്ങളില്‍ കുരങ്ങുകളെ കാണാനിടയായത്. ജനങ്ങളെ കണ്ടതോടെ കുരങ്ങുകള്‍ ഓടി മറയുകയും ചെയ്തു.
കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ് ഇത്തരം ജീവികളുടെ വരവ്. കൈയ്യില്‍ എന്തെങ്കിലും കണ്ടാല്‍ അത് തട്ടിപ്പറിക്കുവാനും ഈ കുരങ്ങുകള്‍ ശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കടുത്ത ചൂട്കാരണം വെള്ളത്തിന്റെ ദൗര്‍ലഭ്യം കാരണം കൂടുതല്‍ വന്യജീവികള്‍ നാട്ടിന്‍ പ്രദേശങ്ങളിലേക്കിറങ്ങുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."