ചൂണ്ടി- ആറാട്ടുപാറ റോഡ് പ്രവൃത്തി ആരംഭിച്ചു
ഗൂഡല്ലൂര്‍: 20 വര്‍ഷത്തോളമായി മുടങ്ങികിടക്കുകയായിരുന്ന ചൂണ്ടി- ആറാട്ടുപാറ റോഡ് പ്രവൃത്തി ആരംഭിച്ചു.
തകര്‍ന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ഹൈവേ ഓഫിസിന് മുന്നില്‍ സമരം നടത്തുകയും അധികൃതര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്. ഗൂഡല്ലൂര്‍ താലൂക്കിലെ ഓവാലി പഞ്ചായത്തില്‍ ഭൂമി പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വനം വകുപ്പ് അനുമതി നല്‍കിയിരുന്നില്ല.
ഇതോടെ ഗാതഗതം ദുഷ്കരമായ പ്രദേശത്തെ റോഡുകള്‍ നന്നാക്കാനാകാത്ത അവസ്ഥയായിരുന്നു.
20 വര്‍ഷത്തോളമായി പ്രദേശത്തെ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തിയിട്ട്. ഇതോടെ മിക്ക റോഡുകളും തകര്‍ന്ന് ഗതാഗതം യോഗ്യമല്ലാതായിരിക്കുകയാണ്. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനടക്കം കഴിയാത്ത സാഹചര്യമായിരുന്നു. റോഡ് പ്രവൃത്തി ആരംഭിച്ചതോടെ യാത്രാദുരിതം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."