'നിരോധിക്കണമെന്നൊക്കെ ഉണ്ട്, പക്ഷേ പബ്ജി നിര്‍ത്തിയാല്‍ യുവാക്കള്‍ തൊഴില്‍ ചോദിച്ചാലോ..മോദിജിക്ക് പേടിയാണ്'- പരിഹാസവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പബ്ജി നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പരഹസിച്ച് കോണ്‍ഗ്രസ്. പബ്ജി നിരോധിക്കണമെന്നൊക്കെ ഉണ്ട്. എന്നാല്‍ യുവാക്കള്‍ തൊഴില്‍ ചോദിക്കുമോ മോദിജിക്ക് പേടിയാണെന്നാണ് പരിഹാസം. കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വിയാണ് ട്വിറ്ററില്‍ മോദിക്കെതിരെ പരിഹാസം തൊടുത്ത് വിടുന്നത്.
മോദിജിക്ക് ശരിക്കും പബ്ജി നിരോധിക്കണമെന്നുണ്ട്. പക്ഷേ യുവാക്കള്‍ക്ക് ആ ഫാന്റസിയുടേതായ ലോകം നഷ്ടപ്പെട്ടാല്‍ അവര്‍ യഥാര്‍ഥ ലോകത്തിലെത്തും. തൊഴില്‍ എവിടെ എന്ന് ചോദിക്കും. അത് പ്രശ്നമാണ്- സിങ്വി ട്വീറ്ററില്‍ കുറിച്ചു.
ഇന്ത്യ - ചൈന സംഘര്‍ഷത്തിനിടെയാണ് ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. നിരോധിത ആപ്പുകളുടെ 47 ക്ലോണ്‍ പതിപ്പുകള്‍ കൂടി കഴിഞ്ഞ ദിവസം നിരോധിച്ചു. ക്ലോണ്‍ പതിപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ സാഹചര്യത്തിലായിരുന്നു നടപടി. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള വീഡിയോ ഗെയിമായ പബ്ജിയും ലുഡോ വേള്‍ഡും ഉള്‍പ്പെടെ 275ല്‍ അധികം ചൈനീസ് ആപ്പുകള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. ആപ്പുകള്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടോയെന്നും ദേശസുരക്ഷയ്ക്ക് ഭീഷണിയാണോയെന്നുമാണ് പരിശോധിക്കുന്നത്.
പബ്ജി വികസിപ്പിച്ചത് ദക്ഷിണ കൊറിയന്‍ കമ്പനിയാണ്. പക്ഷേ ചൈനീസ് കമ്പനിയായ ടെന്‍സെന്റാണ് കൂടുതല്‍ നിക്ഷേപമിറക്കിയിരിക്കുന്നത്. അതുകൊണ്ടാണ് പബ്ജിയും നിരീക്ഷണപ്പട്ടികയില്‍ ഉള്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."