ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യത്തില്‍ സന്തോഷമില്ല; പൊട്ടിക്കരഞ്ഞ് കുമാരസ്വാമി
ബംഗളൂരു: കര്‍ണാകയില്‍ ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യത്തില്‍ സന്തോഷമില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ജെ.ഡി.എസ് സമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോള്‍ വികാരീതനായി അദ്ദേഹം പൊട്ടിക്കരഞ്ഞു. മുഖ്യമന്ത്രിയായതില്‍ അഭിനന്ദിക്കാന്‍ വേണ്ടിയാണ് ജെ.ഡി.എസ് സമ്മേളനം വിളിച്ചുചേര്‍ത്തത്.
''നിങ്ങളുടെ സഹോദരന്‍ മുഖ്യമന്ത്രിയായതില്‍ നിങ്ങളെല്ലാവരും സന്തോഷിക്കുന്നുണ്ടാവും. പക്ഷെ, ഞാന്‍ സന്തോഷവാനല്ല. ഞാന്‍ ശിവനെപ്പോലെ വേദന കടിച്ചമര്‍ത്തുകയാണ്''- കുമാരസ്വാമി പറഞ്ഞു.
എന്നാല്‍ അദ്ദേഹം അസന്തുഷ്ടി പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ''അദ്ദേഹത്തിന് എങ്ങനെയാണ് അതു പറയാനാവുക? അദ്ദേഹം എന്തായാലും സന്തോഷവാനാകണം. മുഖ്യമന്ത്രി എപ്പോഴും സന്തോഷവാനായല്‍ ഞങ്ങളെല്ലാവരും സന്തുഷ്ടരായി''- കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വര പറഞ്ഞു.
നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം നിലവില്‍വന്നത്. 104 സീറ്റുകള്‍ നേടി വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ പടിക്കുപുറത്താക്കി സഖ്യമുണ്ടാക്കിയാണ് കുമാരസ്വാമി മെയ് 23ന് മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
#WATCH: Karnataka CM HD Kumaraswamy breaks down at an event in Bengaluru; says 'You are standing with bouquets to wish me, as one of your brother became CM & you all are happy, but I'm not. I know the pain of coalition govt. I became Vishkanth&swallowed pain of this govt' (14.07) pic.twitter.com/cQ8f90KkFT
— ANI (@ANI) July 15, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."