കോഴിക്കോട് ജില്ലയില്‍ ബലി നടക്കുന്ന സ്ഥലം പൊലീസിനേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും മുന്‍കൂട്ടി അറിയിക്കണം, പെരുന്നാള്‍ നിസ്‌കാരത്തിന് പള്ളിയില്‍ 6 അടി അകലം പാലിക്കണം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ബലിപെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കുമ്പോഴും പെരുന്നാളിന്റെ ഭാഗമായുള്ള മൃഗബലി നടത്തുമ്പോഴും പാലിക്കേണ്ട പ്രോട്ടോകോള്‍ ജില്ലാ കലക്ടര്‍ പുറത്തിറക്കി. ഇന്ന് വിവിധ മുസ്ലിം മത സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഉത്തരവിറക്കിയത്. കണ്ടൈയ്‌മെന്റ് സോണുകളില്‍ ഇളവുകള്‍ ബാധകമല്ല.
പള്ളികളില്‍ പാലിക്കേണ്ട പ്രോട്ടോകോള്‍
1-ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് എത്തുന്നവര്‍ തമ്മില്‍ 6 അടി അകലം പാലിക്കുക. പള്ളികളില്‍ വച്ച് മാത്രം നിസ്‌കാരം നടത്തുക.
2-65 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 10 വയസ്സിനു താഴെയുള്ളവരും പ്രവേശിക്കാന്‍ പാടില്ല.
3-കൃത്യമായ തെര്‍മല്‍ സ്‌കാനിംങ് നടത്തണം.
4-സാനിറ്റൈസര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തണം.
5-വരുന്നവരുടെ പേരും ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും അടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണം. പ്രവേശന സമയവും വിട്ടുപോവുന്ന സമയവും രേഖപ്പെടുത്തണം
6-ക്വാറന്റൈനിലുള്ളവരോ അവരോടൊപ്പം താമസിക്കുന്നവരോ ട്രാവല്‍ ഹിസ്റ്ററിയുള്ളവരോ പള്ളികളില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കണം.
7-പായകളും ടവല്ലുകളും മുസല്ലകളും വീടുകളില്‍ നിന്നും കൊണ്ടുവരണം.
8- വുളൂ ചെയ്യാന്‍ പൊതു ടാപ്പുകള്‍ ഉപയോഗിക്കരുത്.
ബലിയറുക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകോള്‍
1-മൃഗബലിക്ക് 5 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്.
2-ബലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് രോഗലക്ഷണമോ സമ്പര്‍ക്ക-യാത്രാ ചരിത്രവും ഉണ്ടാവരുത്
3-ബലി നടക്കുന്ന സ്ഥലങ്ങള്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും മുന്‍കൂട്ടി അറിയിക്കണം
4-പള്ളികളില്‍ വച്ച് ഭക്ഷണം പാചകം/വിതരണം എന്നിവ പാടില്ല.
5-മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുന്നുണ്ട് എന്നുറപ്പാക്കണം
യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ (സമസ്ത), സി.മുഹമ്മദ് ഫൈസി, ജി.അബുബക്കര്‍ (കാന്തപുരം വിഭാഗം), ഡോ.ഉസൈന്‍ മടവൂര്‍, (കെ.എന്‍.എം) മുസ്തഫ പാലായി (ജമാഅത്തെ ഇസ്ലാമി) തുടങ്ങിയവര്‍ പങ്കെടുത്തു. കലക്ടര്‍ സാംബശിവന്‍, കോഴിക്കോട് റൂറല്‍ എസ്.പി,സിറ്റി കമ്മിഷണര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."