ഇറാനെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാക്കുമെന്ന് സഊദി
റിയാദ്: ഇറാന് മേലുള്ള അന്ത്രാഷ്ട്ര സമ്മര്‍ദ്ദം ശക്തമാക്കാനൊരുങ്ങി സഊദി അറേബ്യ. വിവിധഭാഗങ്ങളില്‍ നിന്നും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി ഇറാന്റെ ശത്രുതാ മനോഭാവത്തില്‍ മാറ്റമാണുണ്ടാക്കാന്‍ ശ്രമിക്കുകയാണ് സഊദി. ഐ എസ് വിരുദ്ധ പോരാട്ടം നടത്തുന്ന അന്ത്രാഷ്ട്ര സഖ്യത്തിലെ അംഗ രാജ്യങ്ങളുടെ വിദേശ രാജ്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ബ്രസല്‍സില്‍ എത്തിയ സഊദി വിദേശ കാര്യ മന്ത്രി ആദി അല്‍ ജുബൈറാണ് ഇറാനെതിരെയുള്ള സഊദി നയം വീണ്ടും വ്യക്തമാക്കിയത്. തങ്ങളുടെ ശത്രുതാ പരമായ നയത്തില്‍ ഇറാന്‍ മാറ്റം വരുത്തണമെന്നും ഇതേ നയം തുടരുന്ന സാഹചര്യത്തില്‍ അന്തരാഷ്ട്ര തലത്തില്‍ ഇറാന്‍ കൂടുതല്‍ ഒറ്റപ്പെടുമെന്നു ഭരണകൂടം മനസിലാക്കണമെന്നും ആദില്‍ അല്‍ ജുബൈര്‍ ആവശ്യപ്പെട്ടു.
നിലവില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. നേരത്തെ അമേരിക്ക ഇറാനുമായി നടത്തിയ ആണവകരാറില്‍ നിന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങിയതോടെ ഇറാന്‍ കൂട്ടുത്തല്‍ ഒറ്റപ്പെടലിന്റെ വക്കിലാണ്. ആണവകരാര്‍ ഉണ്ടാക്കിയതിലൂടെ അത് മുതലെടുത്ത് ആണവായുധം വികസിപ്പിക്കുന്നതിന് ഇറാന്‍ ശ്രമിക്കുമായാണെന്നു ആരോപിച്ചാണ് അമേരിക്ക ആണവകരാറില്‍ നിന്ന്‌നും പിന്‍വാങ്ങിയത്. സഊദിയടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ തന്നെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."