കുത്തി വീഴ്ത്തി, ശരീരത്തിലൂടെ വാഹനം കയറ്റി; അമേരിക്കയില്‍ മലയാളി നഴ്സിന് ദാരുണമരണം, ഭര്‍ത്താവ് അറസ്റ്റില്‍
ഫ്ളോറിഡ: അമേരിക്കയില്‍ മലയാളി നഴ്സിന് ദാരുണ മരണം. കോട്ടയം സ്വദേശി മെറിന് ജോയിയാണ് മരിച്ചത്. ആദ്യം ഇവരെ കുത്തുകയും താഴെ വീണപ്പോള്‍ ശരീരത്തിലൂടെ വണ്ടി കയറ്റുകയുമായിരുന്നു. സൗത്ത് ഫ്ളോറിഡയിലെ കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സാണ് മെറിന്. സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ പൊലിസ് അറസ്റ്റ് ചെയ്തു.
രാവിലെ ഏഴര മണിക്ക് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. പാര്‍ക്കിംഗ് ലോട്ടില്‍ വെച്ചാണ് മെറിന് കുത്തേറ്റത്. കുത്തി വീഴ്ത്തിയ ശേഷം യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റുകയും ചെയ്തു.പതിനേഴ് തവണ കുത്തിയ ശേഷമാണ് കാറ് കയറ്റിയതെന്ന് പൊലിസ് പറയുന്നു. മെറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രണ്ട് വര്‍ഷത്തോളമായി ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."