HOME
DETAILS
MAL
'ഒരുവട്ടംകൂടി' ഓര്‍മകളുടെ തിരുമുറ്റത്ത് അവരെത്തി
backup
July 15 2018 | 19:07 PM
പൊന്നാനി: പഴയ അധ്യാപകരും വിദ്യാര്‍ഥികളുമായി സ്‌നേഹവും സൗഹൃദവും പങ്കിട്ട് ഒരുവട്ടം കൂടി അവര്‍ വീണ്ടും കലാലയ മുറ്റത്ത് ഒത്തുകൂടി. 20 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രായം പടര്‍ത്തിയ മാറ്റങ്ങള്‍ ശരീരത്തിനെ ബാധിച്ചെങ്കിലും ഓര്‍മകള്‍ക്കും സ്‌നേഹത്തിനും മങ്ങലേല്‍ക്കാതെ പൂര്‍വാധ്യാപക -വിദ്യാര്‍ഥി സംഗമം നടന്നത് പൊന്നാനി എം.ഇ.എസ് കോളജിലാണ്. 1995 -98 ബാച്ചിലെ ബി.കോം വിദ്യാര്‍ഥികളാണ് ഓര്‍മകളുടെ തിരുമുറ്റത്ത് വീണ്ടും ഒത്തുകൂടിയത്. റിട്ട. പ്രിന്‍സിപ്പല്‍ വി.കെ ബേബി ഉദ്ഘാടനം ചെയ്തു. പി.പി കലീമുദ്ദീന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."