യുവാവിനെതിരേ സദാചാര ഗുണ്ടായിസം; നാലുപേര്‍ അറസ്റ്റില്‍
വര്‍ക്കല: അര്‍ധരാത്രിയില്‍ യുവാവിനെ സദാചാര പൊലിസ് ചമഞ്ഞ് മര്‍ദിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. തിരുവാമ്പാടി വാറില്‍ വീട്ടില്‍ ജസ്മീര്‍(20), കുരയ്ക്കണ്ണി ഐഷാ ഭവനില്‍ ബാസാം(20),പുന്നക്കുളം ചരുവിള വീട്ടില്‍ ആഷിക്(20), തിരുവാമ്പാടി ഇസ്മാഈല്‍ മന്‍സിലില്‍ ബെദിന് ഷാ(34) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. കൊട്ടാരക്കര നെടുവത്തൂര്‍ കോക്കോട് നന്ദനത്തില്‍ പ്രശാന്താണ്(35) മര്‍ദനത്തിനിരയായത്. രാത്രി പന്ത്രണ്ടോടെ ഓടയം അഞ്ചുമുക്കില്‍ സംശയാസ്പദമായി കാണപ്പെട്ട പ്രശാന്തിനെ നോര്‍ത്ത് ക്ലിഫിലെ ആളൊഴിഞ്ഞ പുരയിടത്തിലെത്തിച്ച് മര്‍ദിക്കുകയായിരുന്നു. ശേഷം ഇയാളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇയാളുടെ രണ്ടര പവന്റെ മാലയും പതിനയ്യായിരം രൂപയുടെ മൊബൈലും പഴ്സിലുണ്ടായിരുന്ന 7500 രൂപയും കവര്‍ച്ച ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. വര്‍ക്കല സി.ഐ ഗോപകുമാര്‍, എസ്.ഐമാരായ ശ്യാംജി, ജയകുമാര്‍, പൊലിസുകാരായ ഇര്‍ഷാദ്, മുരളീധരന്, നവാസ്, നാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."