യു.ഡി.എഫ് ഇറങ്ങിപ്പോയത് യോഗത്തെ അഭിമുഖീകരിക്കാന്‍ കഴിയാത്തതിനാലെന്ന്
നിലമ്പൂര്‍: നഗരസഭ കൗണ്‍സില്‍ യോഗത്തെ അഭിമുഖീകരിക്കാന്‍ കഴിയാത്തതിനാലാണ് ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് യോഗത്തില്‍ നിന്നു ഇറങ്ങിപ്പോയതെന്ന് പ്രതിപക്ഷം. അഴിമതി നടത്തിയതിനാലാണ് യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സിലില്‍ നിന്നും ഒളിച്ചോടിയതെന്ന് സി.പി.എം അംഗം എന്‍. വേലുക്കുട്ടി. നഗരസഭ ചെയര്‍പേഴ്സണെതിരെയുള്ള സമരം തുടരും.
കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് റിലയന്‍സ് കേബിള്‍ സ്ഥാപിക്കലുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാറിന്റെ മറവില്‍ ചെയര്‍പേഴ്സണ്‍ കൈപ്പറ്റിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷാരോപണത്തിന് മറുപടി പറയാന്‍ പോലും കഴിയാത്ത ദയനീയ അവസ്ഥയാണ് നഗരസഭ ചെയര്‍പേഴ്സന്റെ ഇറങ്ങിപ്പോകലിലൂടെ വ്യക്തമായിരിക്കുന്നതെന്ന് സി.പി.ഐ അംഗം പി എം ബഷീറും ആരോപിച്ചു.
3-3-2016 ലെ കൗണ്‍സില്‍ യോഗപ്രകാരം റിലയന്‍സുമായി കരാര്‍ ഒപ്പിട്ടിരുന്നെങ്കില്‍ കോടിക്കണക്കിന് രൂപ ലഭിക്കേണ്ട സ്ഥാനത്താണ് മുന്‍കൂര്‍ അനുമതി നല്കി ചെയര്‍പേഴ്സണ്‍ 68,47,500 രൂപക്ക് റിലയന്‍സിന് കീഴടങ്ങിയതെന്നും മുസ്തഫ കളത്തുംപടിക്കല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."