HOME
DETAILS

കടല്‍ ജീവികള്‍

  
backup
July 15 2018 | 19:07 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

 

കരയിലെന്നപോലെ കടലിലും ധാരാളം ജീവജാലങ്ങളുണ്ടെണ്ടന്ന് നമുക്കറിയാം. ഇവയില്‍ പലതിനെക്കുറിച്ചും അജ്ഞരോ, ധാരണക്കുറവുള്ളവരോ ആണ് നാം. കരയില്‍ കാണുന്നതുപോലെ കടല്‍ ജീവികളെ പരിചരിക്കാനോ കാണാനോ എളുപ്പത്തില്‍ കഴിയുന്നില്ല എന്നതാവാം അതിനൊരുകാരണം. 

ജലത്തിലെ വിരകള്‍

പൊതുവെ വിരകളെ പല ജാതി ജീവികളെ സൂചിപ്പിക്കാനായി ഉപയോഗിച്ചുവരാറുണ്ടണ്ട്. വിരകള്‍ തന്നെ പ്രധാനമായും ആറു തരമുണ്ടണ്ട്. ഇവയെ പരന്ന വിരകള്‍, വൃത്താകൃതി വിരകള്‍, റിബ്ബന്‍ വിരകള്‍, കപ്പലണ്ടണ്ടി വിരകള്‍, സ്പൂണ്‍ വിരകള്‍, അമ്പ് വിരകള്‍ എന്നും വിളിക്കുന്നു.
വിരകളുടെ ആകൃതിയെ അടിസ്ഥാനമാക്കിയാണ് ഈ പേരുകള്‍ നല്‍കപ്പെട്ടിരിക്കുന്നത്. സ്വഭാവത്തിലും ജീവിത രീതികളിലും ഇവയ്ക്ക് ഏറെ സമാനതകളുണ്ടണ്ട്.
വിരകളിലെ പ്രധാനികളുടെ ശരീരത്തെ വിവിധ ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ടണ്ട്. ഉദാഹരണമായി മണ്ണില്‍ കണ്ടണ്ടുവരുന്ന മണ്ണിരകള്‍ തലകള്‍ മണ്ണില്‍ പൂഴ്ത്തി ശരീരത്തെ ക്രമം വിട്ട് ചലിപ്പിച്ചുകൊണ്ടണ്ടിരിക്കുന്നവയാണ്. മലിന ജലത്തില്‍ കാണുന്ന അവശിഷ്ടങ്ങളാണ് ഇവ മുഖ്യമായും ആഹാരമായി സ്വീകരിക്കുന്നത്.
ചുവന്ന രക്തമാണ് ഇവയ്ക്ക്. ജലത്തില്‍ അടങ്ങിയിരിക്കുന്ന ഓക്‌സിജന്‍ ശ്വസിച്ച് ജീവന്‍ നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. നട്ടെല്ലില്ലാത്ത ജീവികളുടെ രക്തനിറം നിറമില്ലാത്തവയോ അല്ലെങ്കില്‍ നീല നിറത്തോടുകൂടിയതോ ആണെങ്കിലും മണ്ണിരകളുടെ രക്തനിറം ചുവപ്പാണ്.
കടല്‍ ജലത്തിലുള്ള വിരകളുടെ ശരീരത്തില്‍ ഒരു ജോഡി ചെറുതുഴ കാണാം. ഇവയ്ക്ക് സാമാന്യം വീതിയുണ്ടണ്ടാവും.
ആ തുഴ ഉപയോഗിച്ചാണ് ഇവ ജലത്തിലൂടെ സഞ്ചരിക്കുന്നത്. ചിലയിനം വിരകള്‍ മനുഷ്യന് ഉപദ്രവകാരികളായി തീരാറുണ്ടണ്ട്. ഇവയുടെ താടിയെല്ല് കൊണ്ടണ്ടുള്ള കടിയേറ്റാല്‍ വേദനയുണ്ടണ്ടാവുക സ്വാഭാവികം. കടലിലെ അന്തേവാസികളായ ഫാന്‍ ആകൃതിയുള്ള വിരകള്‍ നീന്തുന്നവയല്ല. ഫാന്‍ വിരകള്‍ എന്നാണ് ഇവയെ വിളിക്കുന്നത്.
ഇവ സ്വയം മണ്ണില്‍ നിര്‍മിച്ച കുഴലുകള്‍ക്കുള്ളിലാണ് വാസം. ഇവയുടെ തലഭാഗത്ത് ധാരാളം സ്പര്‍ശിനികള്‍ കാണും.
ഇവ നിവര്‍ത്തിയിട്ടാല്‍ ഒരു ഫാന്‍ കറങ്ങുന്നതുപോലെയാണ് ദൃശ്യമാകുക. ജലത്തില്‍ ശക്തിയോടെ തല്ലുമ്പോള്‍ ലഭിക്കുന്ന ആഹാരമാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഫാന്‍ വിരകളുടെ കണ്ണുകള്‍ പ്രകാശിക്കുന്നതാണ്.
ശത്രുക്കളെ തിരിച്ചറിയാന്‍ ഇവയ്ക്ക് എളുപ്പത്തില്‍ കഴിയുന്നു. ശത്രു സാമീപ്യം തിരിച്ചറിഞ്ഞു കഴിഞ്ഞാലുടന്‍ മണ്ണിന്റെ ട്യൂബുകള്‍ക്കിടയിലേക്ക് പിന്‍വലിയും.
കടലില്‍ തന്നെ കാണുന്ന കുളയട്ടകള്‍ മറ്റൊരിനം വിരവര്‍ഗമാണ്. മത്സ്യം, ആമകള്‍, ഒച്ചുകള്‍, ഞണ്ടണ്ടുകള്‍ എന്നിവയെ തന്ത്രപൂര്‍വം കടിച്ച് ചോരയൂറ്റിയാണ് 'ലീച്ചുകള്‍' ആഹരിക്കുന്നത്. ജലത്തിലെ ചെറുപ്രാണികളെയും ഇവ പിടിച്ചുതിന്നും.

പ്രാണികള്‍

ഭൂമിയില്‍ കണ്ടണ്ടുവരുന്ന പ്രാണിവര്‍ഗങ്ങളില്‍ നല്ലൊരു ശതമാനവും കടലിലാണ് കഴിയുന്നത്. മണ്ണില്‍ കഴിയുന്ന പ്രാണിവര്‍ഗത്തിന്റെ ലാര്‍വകള്‍ ജലത്തിലാണ് പ്രാണികള്‍ വളര്‍ത്തുന്നത്. കല്ലുകള്‍ക്കിടയിലും മറ്റും കാണുന്ന പ്രാണികള്‍ തന്നെ ഉദാഹരണം. പ്രാണികളും അവയുടെ ലാര്‍വകളും ജലത്തില്‍ കഴിയുമ്പോള്‍ പ്രത്യേകതരം സംവിധാനങ്ങളിലൂടെയാണ് വായു ശ്വസിക്കുന്നത്. സമുദ്രാഴത്തിനുള്ളില്‍ കഴിയുന്ന ലാര്‍വകളുടെ നീളമുള്ള കുഴല്‍ ജലോപരിതലത്തില്‍ പ്രത്യക്ഷപ്പെടും. ഈ കുഴല്‍ മുഖേനയാണ് വായുവിനെ വലിച്ചെടുക്കുന്നത്. ഭൂമിയിലെ ചില ചിത്രശലഭങ്ങളുടെ ലാര്‍വകള്‍ ചില 'ടെന്റുകള്‍' തുന്നിയുണ്ടണ്ടാക്കി ഒന്നിച്ച് ജീവിക്കുന്നത് കാണാം. ചിലതരം നിശാശലഭങ്ങളും ഇങ്ങനെ ചെയ്യാറുണ്ടണ്ട്. ഇവ പിന്നീട് ഇഴഞ്ഞ് വെള്ളത്തിനുള്ളിലേക്ക് നീങ്ങാറുണ്ടണ്ട്. ജലത്തില്‍ കഴിയുന്ന ചിലതരം വണ്ടണ്ടുകളുടെ ശരീരം നിറയെ രോമാവൃതമായിരിക്കും. ഇവ സമുദ്രാഴങ്ങളിലേക്ക് തുഴയുമ്പോള്‍, ഈ രോമരാജികള്‍ക്കിടയില്‍ ജലം പറ്റിപ്പിടിക്കുകയും, ഈ ജലത്തില്‍ അടങ്ങിയിരിക്കുന്ന വായു ശ്വസിക്കുകയും ചെയ്യുന്നു. ചിലയിനം ജലപ്രാണികള്‍ക്ക് ചിറകുകള്‍ക്കുള്ളില്‍ വായുവിനെ സൂക്ഷിക്കാനുള്ള കഴിവുണ്ടണ്ട്. ശരീരത്തില്‍ വായുകുമിളകള്‍ അടക്കിവച്ച ജല പ്രാണികളും കുറവല്ല.കടലില്‍ കഴിയുന്ന ഒരു പ്രത്യേകതരം വ്യാളികള്‍ക്ക് വായക്കകത്ത് വായുവിനെ സൂക്ഷിക്കാന്‍ കഴിയുന്ന സൂത്രമുണ്ടണ്ട്. വായിലെ പ്രത്യേകതരം ഞൊറികളിലാണ് ഈ സൂത്രം ഒപ്പിക്കുന്നത്. ഇരകള്‍ മുന്നില്‍ പെട്ടാല്‍ ഇവ ചടുലതയോടെ പെരുമാറും. ഇര ആമാശയത്തിലെത്തുന്നതുവരെ പിന്നെ വിശ്രമമില്ല.കരയിലായിരിക്കുമ്പോഴും ജലത്തില്‍ മുട്ടയിടുകയും കുഞ്ഞുങ്ങളെ വളര്‍ത്തുകയും ചെയ്യുന്ന പ്രാണികളാണ് കൊതുകുകളും, ക്രെയിന്‍ പ്രാണികളും മറ്റും. ജലത്തില്‍ ഇവ ചലനമില്ലാതെ കിടക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ജലത്തിനടിയില്‍ കിടക്കുമ്പോള്‍ ശ്വസിക്കാനായ് ചെറിയ ട്യൂബുകളുണ്ടണ്ട്. ഈ ട്യൂബുകള്‍ ജലോപരിതലംവരെ നീണ്ടണ്ടുകിടക്കുന്നവയാണ്. ചിലപ്പോള്‍ ലാര്‍വകള്‍ ജലോപരിതലത്തില്‍ ഇഴഞ്ഞെത്തും. ഭയപ്പെടുത്തുന്ന ശബ്ദമോ മറ്റോ കേട്ടാല്‍ ഉടനടി ഇലാന്തര്‍ ഭാഗത്തേക്ക് നീങ്ങുകയും ചെയ്യും.

പായല്‍ ജീവികള്‍
പായല്‍ ജീവികളെ 'കടല്‍ മാറ്റ്‌സ്' എന്നും വിളിച്ചുവരാറുണ്ട്. കോളനികളായാണ് ഇവ കഴിയുന്നത്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് പായല്‍ ജീവികളുടെ പ്രത്യേകത. ഇളം മഞ്ഞ നിറത്തോടെയോ അല്ലെങ്കില്‍ ഇരുണ്ട ചാരനിറത്തോടുകൂടിയോ ആണ് ഇവ കാണാറുള്ളത്. ഒരു തരത്തില്‍ പായല്‍ ജീവികള്‍ പരന്ന ജീവികളാണ്. സമുദ്രാഴങ്ങളില്‍ കാണുന്ന കല്ലുകള്‍, ഷെല്ലുകള്‍, സ്‌പോഞ്ചുകള്‍ എന്നിവയുടെ മീതെ പറ്റിച്ചേര്‍ന്നാണ് പായല്‍ ജീവികള്‍ കഴിയുന്നത്. ഒരു പായല്‍ ജീവിയുടെ വായ ധാരാളം സ്പര്‍ശനികളാല്‍ ആവരണം ചെയ്യപ്പെട്ടിട്ടുണ്ടണ്ടാവും. സ്പര്‍ശിനികളുടെ അഗ്രത്ത് മുടിനാരുപോലെയുള്ള ചില ഭാഗങ്ങള്‍ ഉണ്ടണ്ട്. ഇവയാണ് ആഹാര സമ്പാദനത്തിനായി ഇവ ഉപയോഗിക്കുന്നത്. പായല്‍ ജീവികളുടെ കോളനികള്‍ 100 സെന്റിമീറ്റര്‍ നീളം വരെ കണ്ടണ്ടുവരാറുണ്ടണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  a month ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  a month ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  a month ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago