യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
നിലമ്പൂര്‍: യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കരുളായി കരിന്താര്‍ തെക്കുംപുറത്ത് ജമാലുദ്ദീനെയാണ് നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്്തത്. വിവാഹബന്ധം വേര്‍പ്പെടുത്തിയ യുവതിയുടെ വീട്ടില്‍വച്ച് കഴിഞ്ഞ 24നു രാത്രി 12.15 ഓടെയാണ് സംഭവം നടന്നത്. യുവതിയുമായി അയല്‍വാസിയായ ജമാലുദ്ദീന് അടുപ്പമുണ്ടായിരുന്നതായും ഇതറിഞ്ഞ ബന്ധുക്കളുടെയും നാട്ടുകാരുടെയും എതിര്‍പ്പിനെ തുടര്‍ന്നു ബന്ധത്തില്‍ അകല്‍ച്ചയുണ്ടായിരുന്നതായും പൊലിസ് പറയുന്നു. സംഭവത്തിനു മുന്‍പു യുവതിയുടെ വീടിനുനേരെ കല്ലേറുണ്ടാകുകയും ഇതില്‍ ജനല്‍ചില്ല് തകരുകയും ചെയ്തിരുന്നു. പിന്നീട് ശൗചാലയത്തിലേക്കു പോകാന്‍ പുറത്തിറങ്ങിയ യുവതിയെ പതുങ്ങിയിരിക്കുകയായിരുന്ന ജമാലൂദ്ദീന്‍ കൈപിടിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുകയും വഴങ്ങാതിരുന്ന യുവതിയുടെ ദേഹത്തേക്കു ദ്രാവകം ഒഴിച്ച് തീകൊളുത്തുകയും ചെയ്യുകയായിരുന്നവെന്നാണ് പൊലിസ് പറയുന്നത്. വസ്ത്രത്തില്‍ തീ പടര്‍ന്നതിനെ തുടര്‍ന്നു യുവതി ശൗചാലയത്തിനുള്ളിലെ പാത്രത്തില്‍നിന്നു വെള്ളമെടുത്തു തീയണയ്ക്കുകയായിരുന്നു. ഇതിനിടെയില്‍ പ്രതി രക്ഷപ്പെട്ടു. തുടര്‍ന്നു വീട്ടുകാരും മറ്റും ചേര്‍ന്നു യുവതിയെ ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തിട്ടില്ല. സംഭവത്തിനു ശേഷം മധുരയിലേക്കു പോയ പ്രതി പൊള്ളാച്ചിവഴി തിരിച്ചു നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. സി.ഐക്കു പുറമേ പൂക്കോട്ടുപാടം അഡീഷണല്‍ എസ്.ഐ ശിവദാസന്‍, എസ്.സി.പി.ഒ മനോജ്, സിപി.ഒ അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് തുടരന്വേഷണം നടത്തുന്നത്. പ്രതിയെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."