HOME
DETAILS
MAL
തീവ്രവാദ ബന്ധത്തിന് തെളിവുണ്ടോ?
backup
July 30 2020 | 02:07 AM
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍.ഐ.എയോട് കോടതി. കേസ് ഡയറി ഹാജരാക്കണമെന്ന് അന്വേഷണ സംഘത്തോട് എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാര്‍ നിര്‍ദേശിച്ചു.
സ്വപ്ന സുരേഷിന്റെ ജാമ്യ ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശമുണ്ടായത്.പ്രതികള്‍ സ്വര്‍ണം കടത്തി ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യു.എ.പി.എ ചുമത്തിയത്. കേസില്‍ തീവ്രവാദബന്ധം തെളിയിക്കുന്നതിനുള്ള എന്തു തെളിവുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നതെന്ന് കോടതി ആരാഞ്ഞു.
തീവ്രവാദ ബന്ധമില്ലെന്നും അത്തരത്തില്‍ യാതൊരു തെളിവുകളും എന്‍.ഐ.എയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സ്വപ്നയുടെ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."