HOME
DETAILS

ദുരിതം പെയ്ത് മഴ കനത്തു: അഭയംതേടി എറണാകുളം

  
backup
July 18 2016 | 12:07 PM

kochi-heavy-rain-garbage

കൊച്ചി: പ്രതീക്ഷിച്ചതില്‍നിന്നു ഒന്നരമാസം വൈകി മഴ കനത്തുതുടങ്ങി. നാലഞ്ചുമാസത്തെ കനത്ത ചൂടിനുശേഷം പെയ്തിറങ്ങിയ മഴ ആദ്യം ആശ്വാസമായും തണുപ്പായുമാണ് എത്തിയത്.

എന്നാല്‍,ഏതാനും ദിവസം മഴ തോരാതെ പെയ്തതോടെ ജില്ലയാകെ ദുരിതത്തിലായി. വേനല്‍കാലത്ത് മനുഷ്യര്‍ ചെയ്തുവച്ച കഥയില്ലായ്മയും അശ്രദ്ധയുമാണ് ഇപ്പോഴത്തെ ദുരിതത്തിന് വഴിവച്ചിരിക്കുന്നത്. മഴക്കാലത്ത് ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ നേരിടുന്ന ദുരിതങ്ങളിലൂടെ

ഉപജീവനം മുട്ടി തീരമേഖലയും മലയോരവും ട്രോളിംഗ് നിരോധംമൂലം തീരമേഖല നേരത്തെ തന്നെ വറുതിയിലായിരുന്നു. ജൂണ്‍ 15 മുതല്‍ ജൂലൈ 31വരെയുള്ള 45 ദിവസത്തെ ട്രോളിംഗ് നിരോധം തീരമേഖലയുടെ സകല മേഖലയെയും മാന്ദ്യത്തിലാഴ്ത്തിയിരിക്കുകയാണ്.

ബോട്ടുകള്‍  പണിയില്ലാതെ തീരത്തടുപ്പിച്ചതോടെ  മല്‍സ്യവ്യാപാരം മാ്രതമല്ല, തീരത്തെ മുഴുവന്‍ വ്യാപാര മേഖലയും പ്രതിസന്ധിയിലായി.

മല്‍സ്യത്തൊഴിലാളികള്‍, മീന്‍ കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ഓട്ടോ റിക്ഷകള്‍ തുടങ്ങി സകല മേഖലകളിലുള്ളവരുടെയും വരുമാനം നിലയ്ക്കുകയായിരുന്നു.

ഈ വറുതിക്കാലത്ത് അല്‍പം ആശ്വാസമായിരുന്നത് വള്ളങ്ങളില്‍ പോയി മല്‍സ്യം പിടിക്കുന്നവരുടെ വരുമാനമായിരുന്നു. എന്നാല്‍, മഴ കനക്കുകയും, വരുന്ന ഏതാനും ദിവസങ്ങളില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍വരെയുള്ള കാറ്റിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ പരമ്പരാഗത മല്‍സ്യ തൊഴിലാളികളും കടലില്‍ പോകാന്‍ മടിക്കുകയാണ്. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പുമുണ്ട്.

ഇതോടെ,വള്ളങ്ങളും കരക്കടുത്ത് തീരദേശത്ത് സമ്പൂര്‍ണ വറുതിയിലാവുകയും ചെയ്തു.
തുടര്‍ച്ചയായി മഴ പെയ്തതോടെ ജില്ലയുടെ മറ്റ് മേഖലകളിലുള്ളവരുടെ ഉപജീവനവും വഴിമുട്ടി. തൊഴിലുറപ്പ് തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കൂലിപ്പണിക്കാര്‍ തുടങ്ങി സര്‍ക്കാര്‍ ജോലിയുടെ സംരക്ഷണമില്ലാത്ത ഏറ്റവും സാധാരണക്കാര്‍ക്കാണ് പണിയില്ലാതായിരിക്കുന്നത്. മഴ ശക്തമായതോടെ കെട്ടിട നിര്‍മാണ മേഖലയിലും പണി കുറഞ്ഞിരിക്കുകയാണ്.

സാധാരണക്കാര്‍ക്ക് വരുമാനമില്ലാതായതോടെ വ്യാപാര മേഖലയിലും മാന്ദ്യത്തിലമര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെമ്പാടും വീശിയടിച്ച കാറ്റ് കര്‍ഷകരുടെ ഓണപ്രതീക്ഷകളെയാണ് പിഴുതെറിഞ്ഞത്.

ഓണ വിപണി ലക്ഷ്യംവച്ച് പരിപാലിച്ചിരുന്ന കുലവാഴകളാണ് കാറ്റില്‍ മറിഞ്ഞുവീണവയില്‍ ഏറെയും. നേന്ത്രക്കായക്ക് വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. ഈ പ്രതീക്ഷകളാണ് കാറ്റില്‍ കടപുഴകി വീണത്. വെള്ളക്കെട്ടില്‍ പച്ചക്കറിയിനങ്ങള്‍ക്കും വ്യാപക നാശം സംഭവിച്ചിട്ടുണ്ട്. ഇതും ഓണ വിപണി ലക്ഷ്യംവച്ച് തയാറാക്കിയവയായിരുന്നു. കൃഷി ഇല്ലാതാകുന്ന ഇക്കാലത്ത്, ഈ മേഖലയില്‍ തുടരാനാഗ്രഹിക്കുന്നവരെക്കൂടി മനംമടുപ്പിക്കുന്നതായി ഇത്.

പനിച്ചു വിറച്ച് ജില്ല

മുമ്പൊക്കെ അപൂര്‍വമായിരുന്ന വിവിധ തരം പനി ഇപ്പോള്‍ സര്‍വ സാധാരണമായതോടെ ജില്ല പനിക്കിടക്കയിലാണ്. ജലദോഷപ്പനി മാത്രമായിരുന്നു മുമ്പ് മഴക്കാലത്ത് സര്‍വ സാധാരണമായിരുന്നതെങ്കില്‍ ഇപ്പോള്‍, ഡെങ്കിപ്പിനി, തക്കാളിപ്പനി, ചിക്കന്‍ പോക്‌സ് തുടങ്ങി മാരകമായ ചിക്കന്‍ ഗുനിയവരെ വ്യാപകമാണ്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ തളംകെിട്ടിക്കിടക്കുന്ന മഴവെള്ളമാണ് ഇവ പരത്തുന്ന കൊതുകുകള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത്.


പശ്ചിമ കൊച്ചിയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നതായി ആരോഗ്യവകുപ്പുതന്നെ സമ്മതിച്ചിട്ടുണ്ട്. നിരവധിപേരാണ് പനി ബാധിച്ച് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ അഭയംതേടിയിരിക്കുന്നത്. ജില്ലയുടെ വടക്കന്‍ മേഖലകളിലാണ് ചിക്കന്‍ പോക്‌സ് പടര്‍ന്നുപിടിച്ചിരിക്കുന്നത്. സാധാരണ കടുത്ത വേനല്‍കാലത്ത് കണ്ടുവരുന്ന ചിക്കന്‍ പോക്‌സ് ഇപ്പോള്‍ പടരുന്നത് അസാധാരണമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന കേന്ദ്രങ്ങളിലാണ് ചിക്കന്‍ പോക്‌സ് പടര്‍ന്നുപിടിക്കുന്നത്.

രോഗം ബാധിക്കുന്നവര്‍ക്കൊപ്പം മറ്റുള്ളവരും താമസിക്കുന്നതിനാല്‍ രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പടരുകയാണ്. വൃത്തിഹീനമായ സാഹചര്യമാണ് രോഗം വ്യാപിക്കുന്നതിന് കാരണമായിരിക്കുന്നത്. േരാഗ ബാധിതര്‍ കൃത്യമായ ചികില്‍സ തേടാത്തതും രോഗം മാറിയ ഉടന്‍തന്നെ ജോലിക്കിറങ്ങുന്നതുമെല്ലാം പ്രശ്‌നമാകുന്നുണ്ട്.


ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് തക്കാളിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപൂര്‍വമായി കാണുന്ന ഇത്തരം രോഗങ്ങള്‍ക്ക് ഗ്രാമങ്ങളിലെ ആശുപത്രികളില്‍ ഫലപ്രദമായ ചികില്‍സ ലഭ്യമല്ലാത്തതും സ്ഥിതി ഗതികള്‍ വഷളാക്കുന്നുണ്ട്. ഇതോടെ, ചികില്‍സ തേടി ആളുകള്‍ നഗരങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നതിനാല്‍ രോഗികളുടെ ബാഹുല്യംകൊണ്ട് ആശുപത്രികള്‍ വീര്‍പ്പുമുട്ടുകയാണ്.

തകര്‍ന്ന് റോഡുകള്‍; ദുരിതയാത്ര

മഴ കനത്തതോടെ ഗ്രാമ-നഗര ഭേദമില്ലാതെ റോഡുകളെല്ലാം തകര്‍ന്നിരിക്കുകയാണ്. മഴക്കാലത്തിന് മുന്നോടിയായി നടക്കേണ്ട അറ്റകുറ്റപ്പണികള്‍ ഇത്തവണ ഫലപ്രദമായി നടക്കാതിരുന്നതാണ് കാരണം. പ്രതീക്ഷിച്ചതിന് മുമ്പായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം നിലവില്‍ വരുകയും ചെയ്തതാണ് അറ്റകുറ്റപ്പണി മുടങ്ങാന്‍ കാരണം.

രണ്ടരമാസത്തോളം സംസ്ഥാനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നിയന്ത്രണത്തിന്‍ കീഴിലായിരുന്നു. ഇതോടെ, സംസ്ഥാന ഗവണ്‍മെന്റ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവക്ക് പണം ചെലവഴിക്കുന്നതിന് നിയന്ത്രണം വന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കുടിവെള്ള പദ്ധതികള്‍ക്കുള്ള പണം ചെലവഴിക്കലിന് മാത്രമാണ് ഇളവ് ലഭിച്ചത്.

മാര്‍ച്ച് പകുതി മുതല്‍ മെയ് അവസാനംവരെ തെരഞ്ഞെടുപ്പ് ചട്ടത്തിന് കീഴിലായിരുന്നു. നിയന്ത്രണമൊഴിഞ്ഞ് നടപടികള്‍ ആരംഭിച്ചപ്പോഴേക്ക് മഴക്കാലത്തിന് തുടക്കമായി. അതോടെ റോഡ് അറ്റകുറ്റപ്പണികള്‍ താളംതെറ്റി.


മഴക്കാലത്തിന്റെ ആരംഭത്തില്‍തന്നെ റോഡില്‍ നിറയെ കുഴികളായിരുന്നു. മഴ ശക്തമായതോടെ കുഴികളെല്ലാം കുളങ്ങളായി മാറുകയും ചെയ്തു. നഗരങ്ങളിലെ പ്രധാന റോഡുകള്‍ മുതല്‍ ഗ്രാമങ്ങളിലെ ഇടറോഡുകള്‍വരെ തകര്‍ന്നുകിടക്കുകയാണ്. ഇതോടെ വാഹന യാത്രയും ദുരിതത്തിലായി. വലിയ കുഴികളില്‍ നിയന്ത്രണം തെറ്റി വീണ് ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍പെടുന്നത് പതിവായിരിക്കുകയാണ്.


കാല്‍നട യാത്രക്കാരും ദുരിതത്തിലായി. രാവിലെ സ്‌കൂളുകളിലേക്കും മദ്രസകളിലേക്കും പുറപ്പെടുന്ന കുട്ടികള്‍ ചെളിവെള്ളത്തില്‍ നനഞ്ഞുകുളിച്ചാണ് പാഠശാലകളിലെത്തുന്നത്. റോഡിലെ കുഴികളില്‍ ചാടുന്ന വാഹനങ്ങള്‍ തെറിപ്പിക്കുന്ന ചെളിവെള്ളമാണ് വില്ലനായി മാറുന്നത്. ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും കുഴികളില്‍ ചാടി നടുവൊടിയുകയാണ്. സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താനും കഴിയുന്നില്ല.

വെള്ളത്തിലായി നഗരം

എറണാകുളമടക്കം മിക്ക നഗരങ്ങളും വെള്ളക്കെട്ടിന്റെ ദുരിതമനുഭവിക്കകുയാണ്. മഴയൊന്ന് കനത്ത് പെയ്താല്‍ എറണാകുളത്തെ ഏറ്റവും പ്രധാന റോഡായ എം.ജി റോഡാണ് ആദ്യം വെള്ളക്കെട്ടിലാകുന്നത്. സമീപത്തെ കാനകള്‍ തകര്‍ന്നുകിടക്കുന്നതും മെട്രോ നിര്‍മാണവുമാണ് ഈ രാജപാതക്ക് ദുരിതം സമ്മാനിക്കുന്നത്. എം.ജി റോഡിന് സമീപത്തെ അഴുക്കുചാലുകള്‍ ഉടനീളം തകര്‍ന്നുകിടക്കുകയാണ്. കാനകള്‍ മൂടിയ സ്ലാബുകളും ഒന്നാെക തകര്‍ന്നിട്ടുണ്ട്.

അഴുക്കുചാലുകളില്‍ മുഴുവന്‍ ആളുകള്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് വസ്തുക്കള്‍ അഴുകാതെയും ഒഴുകിപ്പോകാതെയും വെള്ളമൊഴുക്ക് തടഞ്ഞ് കെട്ടിക്കിടപ്പാണ്. ഇതോടെ കാനകള്‍ നിറഞ്ഞ് അഴുക്കും മഴവെള്ളവും റോഡിലേക്ക് കവിഞ്ഞൊഴുകുന്നു.

ഒറ്റ മഴയ്ക്കുതന്നെ റോഡ് കുളമായി മാറുകയും ചെയ്യും. കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിന്റെ ഫലമായി റോഡില്‍ രൂപപ്പെട്ട കുഴിയും വെള്ളക്കെട്ട് രൂക്ഷമാക്കുന്നുണ്ട്. മറ്റ് നഗരങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. മഴക്കാലപൂര്‍വ ശുചീകരണം കൃത്യമായി നടക്കാതെ വന്നേതാടെയാണ് കാനകള്‍ റോഡിന് ശാപമായി മാറിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago