ആദിവാസി വിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കാന്‍ യു.ഡി.എഫിന്റെ 'ഊരു സമ്പര്‍ക്ക യാത്ര'
താമരശ്ശേരി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ആദിവാസി വിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കാനായി യു.ഡി.എഫിന്റെ 'ഊരു സമ്പര്‍ക്ക യാത്ര'. 'രാഹുല്‍ ജയിക്കണം, ഊരുകള്‍ വളരണം' എന്ന പേരിലാണ് യു.ഡി.എഫ് തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആദിവാസി കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. പൊതുവെ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന ആദിവാസി വോട്ടുകള്‍ രാഹുലിന് അനുകൂലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എല്ലാ കോളനികളും കേന്ദ്രീകരിച്ച് ഊരുസമ്പര്‍ക്ക യാത്രകള്‍ സംഘടിപ്പിക്കുന്നത്.
തിരുവമ്പാടി മണ്ഡലം സംയുക്ത യു.ഡി.എഫ് തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ വട്ടച്ചിറ കോളനിയിലാണ് ആദ്യ പരിപാടി സംഘടിപ്പിച്ചത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ മൗലവി അധ്യക്ഷനായി. കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിനയ് കുമാര്‍ സുര്‍ഗ, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, ദേശീയ സെക്രട്ടറി മനോജ് ധാരി തുടങ്ങിയ നിരവധി നേതാക്കളാണ് പരിപാടിക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."