കാര്‍ഷിക ബജറ്റ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകമാവും: കുഞ്ഞാലിക്കുട്ടി
മാവൂര്‍: പൊതു ബജറ്റിനൊപ്പം കാര്‍ഷിക ബജറ്റും പുറത്തിറക്കുന്നത് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകമാവുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
കര്‍കരും സാധാരണക്കാരുമുള്‍പ്പെടെയുള്ള മുഴുവന്‍പൗരന്‍മാരുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന യു.പി.എ പ്രകടനപത്രികയിലെ വാഗ്ദാനം രാജ്യപുരോഗതിയ്ക്ക് നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി സ്വതന്ത്ര കര്‍ഷക സംഘം മാവൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെയും കൊണ്ടോട്ടി, ഏറനാട് മണ്ഡലം കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചാലിയാര്‍ ജലയാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലാ ലീഗ് സെക്രട്ടറി യു.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. 'കര്‍ഷക രക്ഷക്ക് രാഹുല്‍ ഗാന്ധിക്ക് കരുത്ത് പകരാന്‍ യു.ഡി.എഫിന് ഒരു വോട്ട്' പ്രമേയത്തിലായിരുന്നു ചാലിയാര്‍ ജലയാത്ര. ഇന്നലെ രാവിലെ എളമരം കടവില്‍ നിന്ന് ആരംഭിച്ച് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ മാവൂര്‍, തെക്കിലക്കടവ്, എളമരം, കൂളിമാട്, മലപ്പുറം മണ്ഡലത്തിലെ വാഴക്കാട്, ചീകോട്, വയനാട് മണ്ഡലത്തിലെ അരീക്കോട്, കീഴ്പറബ് ഭാഗങ്ങളില്‍ ജലയാത്ര പ്രയാണം നടത്തി. രാത്രി എട്ടോടെ എളമരം കടവില്‍ സമാപിച്ചു.
സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍, കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍, പി.കെ ബഷീര്‍ എം.എല്‍.എ, ടി.പി ഇബ്‌റാഹിം എം.എല്‍.എ, പി.എ ജബാര്‍ ഹാജി, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സീറ നഹബീബ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."