HOME
DETAILS
MAL
ഫാം ഉടമ കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ അന്വേഷണം
backup
July 30 2020 | 03:07 AM
തിരുവല്ല: വനപാലകര്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച പന്നിഫാം ഉടമയെ ഫാമിനോട് ചേര്‍ന്ന വീടിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അന്വേഷണം.
അടിയന്തര അന്വേഷണം നടത്തുന്നതിന് സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന് കുമാര്‍ ചെയര്‍മാനായ പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയമിച്ചത്. സംഘം രണ്ടുദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വനപാലകര്‍ക്ക് വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സഞ്ജയന് കുമാര്‍ പറഞ്ഞു.
സംഘത്തില്‍ കോന്നി ഡി.എഫ്.ഒ. കെ.എന്‍ ശ്യാം മോഹന്‍ലാല്‍, പുനലൂര്‍ ഫ്ളയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ ബൈജു കൃഷ്ണന് എന്നിവര്‍ അംഗങ്ങളാണ്.അരീക്കാവ് പടിഞ്ഞാറേച്ചരുവില്‍ മത്തായി ( ചൊന്നു - 39) യെയാണ് ചൊവ്വാഴ്ച ഫാം സ്ഥിതി ചെയ്യുന്ന കുടപ്പന വനമേഖലയിലെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.
മനുഷ്യ - വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കാമറട്രാപ്പ് നഷ്ടപ്പെട്ടത് സംബന്ധിച്ച് തെളിവെടുക്കുന്നതിനിടെ മത്തായി കിണറ്റില്‍ ചാടുകയായിരുന്നു എന്നാണ് വനപാലകര്‍ പറയുന്നത്. മത്തായിയും സഹായിയും ചേര്‍ന്ന് വനത്തിനുള്ളില്‍ കാട്ടുപന്നിയെ വേട്ടയാടിയതിന്റെ ദൃശ്യങ്ങള്‍ വനംവകുപ്പ് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ സ്ഥാപിച്ച കാമറയില്‍ പതിഞ്ഞിരുന്നു. ഇതു മനസിലാക്കിയ ഇരുവരുംചേര്‍ന്ന് ദൃശ്യങ്ങള്‍ നശിപ്പിക്കുന്നതിനായി കാമറ മോഷ്ടിച്ചു. ഇത് കണ്ടെത്തുന്നതിനാണ് ഇയാളെയും കൂട്ടി വൈകിട്ട് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. അതിനിടെ ഇയാള്‍ കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നേത്ര. എന്നാല്‍ അധികൃതരുടെ വാദം മത്തായിയുടെ കുടുംബം തള്ളി. ഭര്‍ത്താവിനെ മര്‍ദിച്ചു കൊന്ന ശേഷം കിണറ്റില്‍ തള്ളിയതാണെന്നു മത്തായിയുടെ ഭാര്യ ഷീബ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."