സഊദിയില്‍ തടവില്‍ കഴിയുന്ന രണ്ട് മലയാളികളുടെ മോചനത്തിന് വഴിയൊരുങ്ങുന്നു
ജിദ്ദ: സഊദിയില്‍ തടവില്‍ കഴിയുന്ന രണ്ടു മലയാളികളുടെ മോചനത്തിന് പൊതുപ്രവര്‍ത്തകരുടെ സഹായം. സഹായസമിതി രൂപീകരിച്ച് ഇരുവര്‍ക്കും ആവശ്യമായ നിയമസഹായം ഉള്‍പ്പെടെയുള്ളവ ഉറപ്പുവരുത്തുമെന്ന് ഇവര്‍ പറഞ്ഞു.
വാഹനാപകട കേസില്‍പെട്ട് രണ്ടുകോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാനാകാതെ ഒരു വര്‍ഷത്തിലേറെയായി തടവുശിക്ഷ അനുഭവിക്കുന്ന കോഴിക്കോട് മുക്കം സ്വദേശി മുജീബുറഹ്മാനാണ് ഇതിലൊന്ന്. മുജീബിന്റെയും പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെയും നിസഹായാവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ജിദ്ദയിലെ പൊതുപ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് മുജീബ് സഹായ സമിതി രൂപീകരിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാഷ്ട്രീയകലാ സാംസ്‌കാരിക സംഘടനാ പ്രതിനിധികളുടെയും മുജീബിന്റെ നാട്ടുകാരുടെയും വിപുലമായ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്ന് ഗള്‍ഫിലെ മറ്റു ഭാഗങ്ങളിലും സഹായസമിതികള്‍ രൂപീകരിക്കും.
സ്‌പോണ്‍സറുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ജയില്‍ശിക്ഷ അനുഭവിക്കുകയാണ് കൊണ്ടോട്ടി സ്വദേശി ബഷീര്‍. രോഗിയായ ബഷീറിനെയും ജിദ്ദയിലെ റൂമില്‍ ദുരിതമനുഭവിക്കുന്ന ഭാര്യയെയും അഞ്ചുകുട്ടികളെയും കുറിച്ചറിഞ്ഞ പൊതുപ്രവര്‍ത്തകര്‍ ബഷീര്‍ സഹായ സമിതി രൂപീകരിച്ചുരംഗത്തിറങ്ങി. നഷ്ടപരിഹാര തുകയായ 84,000 റിയാല്‍ നല്‍കി ബഷീറിനെ മോചിപ്പിക്കുക, മതിയായ രേഖകളില്ലാത്ത കുടുംബത്തെ നാട്ടിലേക്കയക്കുക തുടങ്ങിയവയുടെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സമിതി അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ ഈ പ്രശ്‌നങ്ങള്‍ കൊണ്ടുവരാനും സമിതികള്‍ ശ്രമം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."