രാഹുലിന്റെ സ്ഥാനാര്‍ഥിത്വം; കോണ്‍ഗ്രസിന്റെ ലക്ഷ്യം ഇടതുപക്ഷത്തെ അരികുവല്‍ക്കരിക്കല്‍: അശോക് ധാവ്‌ലെ
സുല്‍ത്താന്‍ ബത്തേരി: ദേശീയ തലത്തില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരേ പോരാടുമെന്ന് പറയുന്ന രാഹുല്‍ഗാന്ധി വയനാട്ടില്‍ ഇടുതപക്ഷത്തിനെതിരേ മത്സരിക്കുന്നതുവഴി ഇടതുപക്ഷത്തെ പാര്‍ശ്വവല്‍ക്കരിക്കുക എന്ന സന്ദേശമാണ് നല്‍കുന്നതെന്ന് കിസാന്‍സഭ അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്‌ലെ.
ബത്തേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് കീഴില്‍ മതേതരത്വവും ജനാധിപത്യവും ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിച്ച പ്രദേശങ്ങളില്‍ അവര്‍ നടപ്പിലാക്കിയ ജനവിരുദ്ധ നയങ്ങള്‍ കാരണം അവിടങ്ങളില്‍ ബി.ജെ.പിക്ക് വളരാന്‍ വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ബി.ജെ.പി വളരാത്തതിന് കാരണം ഇടതുപക്ഷം ശക്തമായി നില്‍ക്കുന്നതുകൊണ്ടാണ്. കര്‍ഷകരെ സഹായിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി ഗവണ്‍മെന്റ് കഴിഞ്ഞ അഞ്ചുവര്‍ഷവും കര്‍ഷകരെ ദ്രോഹിക്കുകയായിരുന്നു. മുമ്പെങ്ങുമില്ലാത്തവിധം വില തകര്‍ച്ച കാരണവും ഉല്‍പാദനകുറവു കാരണവും ദുരിതത്തിലായ കര്‍ഷകര്‍ സംഘടിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയിലെല്ലായിടത്തും കാണാന്‍ കഴിഞ്ഞത്. ഇറക്കുമതിയില്‍ മുന്‍കാല കോണ്‍ഗ്രസ് ഗവണ്‍മെന്റും നിലവിലെ ബി.ജെ.പി ഗവണ്‍മെന്റും ഒരേ നയമാണ് പിന്തുടരുന്നത്. ഇതാണ് കാര്‍ഷിക മേഖലെയും കര്‍ഷകരെ തകര്‍ത്തത്. ഇതിനെതിരേ ശക്തമായ പ്രതികരിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയു. അതിനുള്ള പ്രവര്‍ത്തനാണ് കിസാന്‍സഭയും ഇതിനോട് ചേര്‍ന്നുനില്‍ക്കുന്ന കര്‍ഷക സംഘടനകളും ചെയ്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വാര്‍ത്താസമ്മേളനത്തില്‍ കിസാന്‍സഭ ദേശീയനേതാക്കളായ പി. കൃഷ്ണപ്രസാദ്, വിജുകൃഷ്ണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."