HOME
DETAILS
MAL
ഒടുവില്‍ അവര്‍ നാടണഞ്ഞു
backup
July 30 2020 | 04:07 AM
കോഴിക്കോട്: കൊവിഡ് കാരണം കേരളത്തില്‍ കുടുങ്ങിയ ഗോകുലം കേരള എഫ്.സിയുടെ മൂന്ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി. കൊവിഡ് കാരണം ഐ ലീഗ് മത്സരങ്ങളെല്ലാം നിര്ത്തിവെച്ചതുമുതല് താരങ്ങള്‍ കോഴിക്കോട്ടുണ്ട@ായിരുന്നു. താരങ്ങളുടെ കരാര്‍ കാലാവധി തീര്‍ന്നിട്ടും ക്ലബിന്റെ മേല്‍നോട്ടത്തില്‍ തന്നെയായിരുന്നു മൂന്ന് താരങ്ങളും കഴിഞ്ഞിരുന്നത്.
നഥാനിയേല്‍ ഗാര്‍സിയ, മാര്‍ക്കസ് ജോസഫ്, ആന്ദ്രെ എറ്റിനെ എന്നിവരായിരുന്നു തിരിച്ചു പോവാനാകാതെ കുടുങ്ങിയത്. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എംബസിയുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ട@ിരുന്നെങ്കിലും ഇവരുടെ രാജ്യം മാത്രം അവരുടെ പൗരന്മാരെ തിരിച്ച് കൊ@ണ്ട്പോകുന്നതിന് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗത്ത് കുടങ്ങിക്കിടന്നിരുന്ന ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ സ്വദേശികള്‍ നിരന്തരം അവരുടെ എംബസിയില്‍ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് നാലു മാസത്തിന് ശേഷം താരങ്ങള്‍ നാട്ടിലേക്ക് പറക്കുന്നത്. അടുത്ത സീസണിലും ഇവിടെ തന്നെ കളിക്കണമെന്നും കൊവിഡ് ഭീതിയെല്ലാം മാറി ഉടന്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും നഥാനിയേല്‍ ഗാര്‍സിയ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."