ചൂട് കനത്തതോടെ താറാവ്കൂട്ടങ്ങളും കോള്‍വിടുന്നു
പൊന്നാനി: ചൂട് കനക്കുകയും കോള്‍ മേഖലയില്‍ മതിയായ വെള്ളം കിട്ടാതാവുകയും ചെയ്തതോടെ താറാവു കര്‍ഷകര്‍ തങ്ങളുടെ താറാവുകളെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോയി. കോള്‍മേഖലയില്‍ നിരവധി താറാവ് കര്‍ഷകരുണ്ട്. കൂടുതല്‍ വെള്ളമുള്ള സ്ഥലങ്ങളിലേക്കാണ് ഇവര്‍ താറാവുകളെ കൂട്ടത്തോടെ കൊണ്ടുപോകുന്നത്. നൂറടിത്തോടും അനുബന്ധ തോടുകളും വറ്റിത്തുടങ്ങിയതോടെ കോള്‍ മേഖലയില്‍ ജലക്ഷാമം രൂക്ഷമാണ്.
ഇത്തവണ 45 ദിവസം പ്രായമായ താറാവുകുഞ്ഞുങ്ങളുടെ 25 എണ്ണമടങ്ങുന്ന ഒരു യൂനിറ്റ് വീതം 500ല്‍ കൂടാത്ത വിധം 630 കര്‍ഷകര്‍ക്കു നല്‍കാനാണ് പദ്ധതി തയാറാക്കിയത്. 1.515 കോടി രൂപ ചെലവഴിച്ച് 1,59,529 താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്തിരുന്നു. ഞാറുകള്‍ക്കിടയിലൂടെ താറാവുകള്‍ സഞ്ചരിക്കുമ്പോള്‍ ആദ്യം മണ്ണിളക്കുമെങ്കിലും പുതിയ വേര് കിളിര്‍ത്ത് ചെടികള്‍ക്ക് കരുത്തേറുമെന്നതിനാല്‍ നെല്‍കര്‍ഷകരും താറാവ് കൃഷിയെ പ്രോത്സാഹിപ്പിക്കും.
എന്നാല്‍ മതിയായ വെള്ളമില്ലാതായതോടെ സുരക്ഷിത താവളങ്ങള്‍ തേടിപ്പോവുകയാണ് താറാവിന്‍ കൂട്ടങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."