കാട്ടാന ഭീതിയില്‍ മലയോരം മീന്തുള്ളിയില്‍ കൃഷി നശിപ്പിച്ചു
ചെറുപുഴ: ചെറുപുഴ മീന്തുള്ളി റവന്യൂവില്‍ ജനവാസകേന്ദ്രത്തില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. വീടുകള്‍ക്ക് സമീപമെത്തിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍ വ്യാപകനാശം വരുത്തി. ഞായറാഴ്ച രാത്രിയായിരുന്നു കാട്ടാനകള്‍ കര്‍ണാടക വനാതിര്‍ത്തിയോടു ചേര്‍ന്ന് മീന്തുള്ളി റവന്യൂവില്‍ സ്ഥാപിച്ച വൈദ്യുത വേലികള്‍ തകര്‍ത്ത് കൃഷിയിടത്തിലെത്തിയത്. റവന്യൂവിലെ താമസക്കാരായ തവരക്കാട്ട് പൗലോസ്, കുന്നേല്‍ അമ്മിണി, പട്ടിയാനിക്കല്‍ കുഞ്ഞുമോള്‍ എന്നിവരുടെ വീടുകളോടു ചേര്‍ന്നായിരുന്നു കാട്ടാനകളുടെ ആക്രമണം. മൂന്നു വീടുകളിലും ആളില്ലായിരുന്നു. ഇവരുടെ കൃഷിയിടങ്ങളിലെ തെങ്ങുകളും വാഴകളും വ്യാപകമായി നശിപ്പിച്ചു. പട്ടിയാനിക്കല്‍ കുഞ്ഞുമോളുടെ വീടിന്റെ അടുക്കളയോടു ചേര്‍ന്ന കൂറ്റന്‍ തെങ്ങ് കുത്തിമറിക്കാനും ശ്രമിച്ചു. ചെറുപുഴ പഞ്ചായത്ത് അധികൃതരും പുളിങ്ങോം വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."