പയ്യന്നൂര്‍ അക്രമം രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പയ്യന്നൂര്‍: സി.പി.എം പ്രവര്ത്തകന് സി.വി ധനരാജിന്റെ കൊലയെ തുടര്‍ന്ന് പയ്യന്നൂരിലും പരിസരങ്ങളിലും അരങ്ങേറിയ അക്രമ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം പ്രവര്‍ത്തകരെ പയ്യന്നൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. കണ്ടോത്ത് അമ്പലത്തറയിലെ സനൂപ് (24), കരിവെള്ളൂര്‍ ഓണക്കുന്നിലെ കെ.വി പ്രശോഭ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരത്തോടെ ഇവര്‍ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതോടെ അക്രമ സംഭവങ്ങളില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. നേരത്തെ കരിവെള്ളൂര്‍ സ്വദേശികളായ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി നിയന്ത്രണത്തില്‍ അന്നൂര്‍ ആലിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഷ വിദ്യാലയം, കരിവെള്ളൂരിലെ ബി.ജെ. പി പ്രവര്ത്തകന് തലോറ ബാലന്റെ ബേക്കറി കത്തിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ഉള്‍പ്പടെ അഞ്ചോളം കേസില്‍ പ്രതികളാണ് ഇവരെന്ന് പൊലിസ് അറിയിച്ചു. അക്രമ സംഭവത്തില്‍ ഒരു സി.പി.എം പ്രവര്ത്തകന് പൊലിസ് കസ്റ്റഡിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."