ജനാധിപത്യ വോട്ടുകള്‍ ഭിന്നിക്കരുത്: എസ്.വൈ.എസ്
കണ്ണൂര്‍: തന്ത്രപൂര്‍വമായ തെരഞ്ഞെടുപ്പ് പ്രചാരണവും പണാധിപത്യവും സംഘ്പരിവാര്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ മതേതര ജനാധിപത്യം നിലനിന്നു പോരണമെന്ന് ആഗ്രഹിക്കുന്നവര്‍ വോട്ട് ഭിന്നിക്കാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് സുന്നി യുവജനസംഘം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഏറ്റവും വലിയ വോട്ട് ബാങ്കുള്ള രാഷ്ട്രീയശക്തികള്‍ പോലും ഫാസിസത്തിന്റെ വരവിനെ അതീവ ഗുരുതരമായി കാണുകയും അതിനെ തടയിടാന്‍ രാഷ്ട്രീയ ചേരിതിരിവുകള്‍ മറന്ന് സഖ്യത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ ശാഖാപരമായ തര്‍ക്കങ്ങളുണ്ടാക്കി വോട്ട് ഭിന്നിപ്പിക്കാന്‍ നടക്കുന്ന ദുശക്തികളെ തിരിച്ചറിയണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
യോഗത്തില്‍ മലയമ്മ അബൂബക്കര്‍ ബാഖവി അധ്യക്ഷനായി. സഫ്‌വാന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. എ.കെ അബ്ദുല്‍ ബാഖി, എസ്.കെ ഹംസ ഹാജി, അഷ്‌റഫ് ബംഗാളിമുഹല്ല, ആര്‍. അബ്ദുല്ല ഹാജി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, മുഹമ്മദ് രാമന്തളി ഹമീദ് ദാരിമി കീഴൂര്‍ സംസാരിച്ചു.
മെയ് രണ്ടാംവാരം കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ നടത്തുന്ന മുസ്തഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണത്തിനു കര്‍മപദ്ധതി തയാറാക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."