മലയാള ഭാഷാ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് പത്താംതരം വരെ മലയാള പഠനം നിര്‍ബന്ധം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പത്താംതരം വരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുന്ന 2017ലെ മലയാള ഭാഷ (നിര്‍ബന്ധിതഭാഷ) ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. സംസ്ഥാന നിയമസഭയുടെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങള്‍ക്കും സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുള്ള വിദ്യാലയങ്ങള്‍ക്കും ഇതു ബാധകമാണ്. നിയമത്തില്‍ പറയാത്ത ഏതെങ്കിലും സിലബസില്‍ അധ്യയനം നടത്തുന്നുണ്ടെണ്ടങ്കില്‍ അതിലും മലയാളം നിര്‍ബന്ധമായിരിക്കും.
ഹയര്‍ സെക്കന്‍ഡറി തലം വരെ മലയാളം നിര്‍ബന്ധമാക്കാനാണ് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതു നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പത്താം തരം വരെ മലയാളം നിര്‍ബന്ധമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ വ്യവസ്ഥയോടെ നേരത്തെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലാണിത്.
വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ ഒരു വിലക്കും ഏര്‍പ്പെടുത്താന്‍ പാടില്ല. മറ്റേതെങ്കിലും ഭാഷ മാത്രമേ സംസാരിക്കാവൂ എന്ന് നിര്‍ദേശിക്കുന്ന ബോര്‍ഡുകളോ നോട്ടിസുകളോ അനുവധിക്കില്ല. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മുതലായ ബോര്‍ഡുകളുടെ കീഴിലുള്ള വിദ്യാലയങ്ങള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിന് മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കും. മലയാളം പഠിപ്പിക്കാത്ത വിദ്യാലയങ്ങളുടെ എന്‍.ഒ.സി റദ്ദാക്കും, കേരള വിദ്യാഭ്യാസ നിയമപ്രകാരം അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കും. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ക്ക് 5,000 രൂപ പിഴ ചുമത്തും.
ഈ നിയമം മറ്റേതെങ്കിലും ഭാഷ പഠിക്കുന്നതിനു തടസമാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. ബില്ലിന്റെ ലക്ഷ്യം പ്രായോഗിക തലത്തിലെത്തിക്കാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി പറഞ്ഞു. നിയമം നടപ്പില്‍ വരുമ്പോള്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, 2015ലെ മലയാള ഭാഷാ ബില്ലിനു സംഭവിച്ചത് ഈ ബില്ലിനുണ്ടണ്ടാകരുതെന്നും കൂടുതല്‍ കരുതല്‍ വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അന്നത്തെ ബില്ലിന് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ ബില്ലിന്റെ സാധുതയെക്കുറിച്ച് എ.ജിയെ വിളിച്ചുവരുത്തി ഉപദേശം തേടണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത കെ.എം മാണിയും കെ.സി ജോസഫും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."