അടിയന്തരാവസ്ഥക്കെതിരേ നിലകൊണ്ട മാര്‍ത്തോമ സഭയുടെ നിലപാട് ചരിത്രപരം: അദ്വാനി
തിരുവല്ല: അടിയന്തരാവസ്ഥക്ക് എതിരേയുള്ള പോരാട്ടത്തിന് മാര്‍ത്തോമ സഭ നല്കിയ പിന്തുണ മഹത്തരമെന്ന് മുന്‍ ഉപ പ്രധാനമന്ത്രി എല്‍.കെ അദ്വാനി. ആരുടെയും സ്വാധീനമില്ലാതെ സഭ സ്വീകരിച്ച ഈ നിലപാട് ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ത്തോമ വലിയ മെത്രാപൊലീത്ത മാര്‍ ക്രിസോസ്റ്റത്തിന്റെ നൂറാമത് ജന്മദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വം നഷ്ടപ്പെട്ടവരെ മനുഷ്യരെന്ന് പറയാന്‍ കഴിയില്ലെന്നും മറ്റുള്ളവരില്‍ ദൈവത്തെ കാണാന്‍ സാധിക്കുന്നവരാണ് മനുഷ്യരെന്നും മാര്‍ത്തോമ സഭാ വലിയ മെത്രാപൊലീത്ത മാര്‍ ക്രിസോസ്റ്റം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ജന്മദിനാഘോഷ പരിപാടിയോട് അനുബന്ധിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക പോസ്റ്റല്‍ കവറിന്റെ പ്രകാശനം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അഞ്ജലി ആനന്ദ് ജോസഫ് മാര്‍ത്തോമ മെത്രാപൊലീത്തക്ക് നല്കി നിര്‍വഹിച്ചു. സഭാധ്യക്ഷന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപൊലീത്ത അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."