അക്കാദമിക് ബ്ലോക്കിന് ശിലാസ്ഥാപനം നടത്തി
വെള്ളിക്കോത്ത്: മഹാകവി പി. സ്മാരക ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് അനുവദിച്ച മൂന്നു കോടിയുടെ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍ അധ്യക്ഷനായിരുന്നു. കാഞ്ഞങ്ങാട് ഡി.ഇ.ഒ പി.വി പുഷ്പ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.കെ സൈനബ, അജാനൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. സതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ബഷീര്‍ വെള്ളിക്കോത്ത്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.വി രാഘവന്, സ്കൂള്‍ വികസന സമിതി വര്‍ക്കിങ് ചെയര്മാന് എം. പൊക്ലന്‍, രാഷ്ട്രീയ പ്രതിനിധികളായ കെ.പി ബാലന്, പി. ബാലകൃഷ്ണന്, എ. ദാമോദരന്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, സി.വി ദാമോദരന്‍, എ.കെ സുരേഷ്, എ.വി രാമകൃഷ്ണന്, വി. കമ്മാരന്, ജ്യോതിബാസു, കെ.എം മുഹമ്മദ്, സ്കൂള്‍ അടിസ്ഥാന വികസന സമിതി ചെയര്മാന് മൂലക്കണ്ടം പ്രഭാകരന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ എം. ജയശ്രീ, ആര്‍ക്കിടെക് ശ്യാംകുമാര്‍ പുറവങ്കര, മദര്‍ പി.ടി.എ പ്രസിഡന്റ് സി. ഇന്ദു, സീനിയര്‍ അസിസ്റ്റന്റ് പി.എന്‍ പുഷ്പവല്ലി, സ്റ്റാഫ് സെക്രട്ടറി വി. സുരേശന്, പി.ടി.എ പ്രസിഡന്റ് കെ. ജയന്, പ്രധാനധ്യാപകന് ടി.പി അബ്ദുല്‍ ഹമീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."