HOME
DETAILS
MAL
മന്ത്രി മണിയുടെ പ്രസംഗം ഗൗരവതരം; പൊലിസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്ന് ഹൈക്കോടതി
backup
April 28 2017 | 06:04 AM
കൊച്ചി: മന്ത്രി എംഎം മണിയുടെ വിവാദമായ പ്രസംഗം ഗൗരവതരമെന്ന് ഹൈക്കോടതി. പൊലിസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്ന് ആരാഞ്ഞ കോടതി വിവാദ പ്രസംഗത്തിന്റെ സിഡി ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് കോടതി ചോദിച്ചു.
വിവാദ പ്രസംഗത്തില്‍ മന്ത്രി എം.എം മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്പര്യ ഹരജി പരിഗണിക്കവെയാണ് കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
മാധ്യമങ്ങള്‍ക്കെതിരെയാണ് മന്ത്രി സംസാരിച്ചതെന്ന് പറഞ്ഞ സര്‍ക്കാര്‍ അഭിഭാഷകനേയും കോടതി വിമര്‍ശിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എന്തുമാകാമോയെന്ന് കോടതി ചോദിച്ചു.
വിഷയത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു.വിവാദ പ്രസംഗത്തിന്റെ സിഡി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ഡിജിപി, ഇടുക്കി എസ്പി എന്നിവര്‍ വിശദീകരണം നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."