കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനലിലും പേ പാര്‍ക്കിങ്ങിലും മോഷണം പതിവാകുന്നു
കോഴിക്കോട്: കെ.എസ്.ആര്.ടി.സി മാവൂര്‍ റോഡ് ബസ് ടെര്‍മിനലിലും പാര്‍ക്കിങ് ഏരിയയിലും സുരക്ഷയില്ല. ബസ് ടെര്‍മിനലില്‍ പോക്കറ്റടിയും മോഷണവും പതിവാണ്. യാത്രക്കാരുടെ പഴ്സ് മോഷണം പോകുന്നത് ഈയിടെ വര്‍ധിച്ചിരിക്കുകയാണ്. രാത്രികാലങ്ങളിലാണ് പ്രധാനമായും ഇവിടെ മോഷ്ടാക്കള്‍ വിലസുന്നത്. പൊലിസ് നിരീക്ഷണമുണ്ടെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ചാണ് മോഷ്ടാക്കാള്‍ കൃത്യം നിര്‍വഹിക്കുന്നത്.
കൂടാതെ ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന പേ പാര്‍ക്കിങ് ഏരിയയിലും മോഷണം പതിവാണ്. കഴിഞ്ഞ ദിവസം പന്തീരങ്കാവ് സ്വദേശിയുടെ ബൈക്കിന്റെ യന്ത്രഭാഗങ്ങള്‍ നശിപ്പിക്കപ്പെടുകയും പെട്രോള്‍ പൂര്‍ണമായും ചോര്‍ത്തിക്കളയുകയും ചെയ്തിരുന്നു. ഇത് ഇവിടെ പതിവാണെന്നാണ് യാത്രക്കാര്‍ പറയുന്നത്.
സുരക്ഷ ശക്തമാക്കും: മന്ത്രി
കോഴിക്കോട്: കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ സുരക്ഷ ശക്തമാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.സി.ടി.വികള്‍ സ്ഥാപിക്കുന്നതിനും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിനും നിര്‍ദ്ദേശം നല്‍കും. ഇപ്പോള്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന്റെ മുഴുവന്‍ ചുമതലയും നിര്‍വഹിക്കുന്നത് കെ.ടി.ഡി.എഫ്.സിയായതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അവരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."