പ്രവാസി പുനരധിവാസം: സര്‍ക്കാരുകള്‍ മൗനം വെടിയണമെന്ന്
കോഴിക്കോട്: കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം രാജ്യത്തിന് നല്കുന്ന പ്രവാസികളുടെ പ്രശ്നങ്ങളോട് നിഷേധാത്മക നയം സ്വീകരിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സമീപനത്തില്‍ കോഴിക്കോട് ജില്ലയിലെ കെ.എം.സി.സി നേതാക്കളുടെ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തി. വിവിധ വിദേശ രാജ്യങ്ങളിലുള്ള കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രവര്‍ത്തകരുടെ കോഡിനേഷന്‍ കമ്മിറ്റിക്ക് യോഗത്തില്‍ രൂപം നല്കി. ഇബ്രാഹിം എളേറ്റില്‍ (യു.എ.ഇ) ചെയര്‍മാനും അഷ്റഫ് വേങ്ങാട്ട് (സഊദി) ജനറല്‍ കണ്‍വീനറുമാണ്. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, സി.വി.എം വാണിമേല്‍, എസ്.വി അബ്ദുല്ല , എന്‍.സി അബൂബക്കര്‍, അഹമ്മദ് പുന്നക്കല്‍, കെ. മൊയിതീന്കോയ, എസ്.പി കുഞ്ഞമ്മദ്, റഷീദ് വെങ്ങളം, സമദ് പൂക്കാട്, സി.കെ.വി യൂസുഫ്, മമ്മി മൗലവി സംസാരിച്ചു. എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതവും എം.എ മജീദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."