റോഡ് സര്‍വേയുടെ പേരില്‍ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന്
തിരുവമ്പാടി: പഞ്ചായത്തിലെ തിരുവമ്പാടി-ആനക്കാംപൊയില്‍ റോഡ് സര്‍വേയുടെ പേരില്‍ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സി.പി.എം നേതാക്കളുടെ ഒത്താശയോടെ ജനങ്ങളെ കള്ളക്കേസില്‍ കുടുക്കുന്ന നിലപാടിനെതിരേ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
പി.ഡബ്ല്യു.ഡി എ.ഇ സി.പി.എമ്മിന്റെ നേതാക്കളുമായി വന്ന് സര്‍വേയില്‍ ഉള്‍പ്പെടാത്ത സ്ഥലത്ത് അതിക്രമിച്ച് കയറി കുറ്റി അടിക്കുകയായിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് പറഞ്ഞതിനാണ് ജാമ്യം ലഭിക്കാത്ത വകുപ്പ് ചേര്‍ത്ത് കര്‍ഷക അവാര്‍ഡ് ജേതാവിന്റെയും മകനും കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ജൂബിന്റെയും പേരില്‍ ആണ് കേസ് എടുത്തത്.
അതേസമയം ഫോറസ്റ്റിന്റെ കൈവശമുള്ള ഭൂമിയില്‍ വച്ച കുറ്റി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തതിനെതിരേ എ.ഇ ഒരു പരാതിയും നല്‍കിയിട്ടില്ല എന്നും കമ്മിറ്റി ആരോപിച്ചു. ആനക്കാംപൊയില്‍-തിരുവമ്പാടി റോഡ് അറ്റകുറ്റപണി പോലും നടത്താതെ ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് സര്‍വേ നടപടി എന്നും ജനദ്രോഹ നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്കി.
ബോസ് ജേക്കബ് അധ്യക്ഷനായി. ബാബു പൈക്കാട്ടില്‍, ഫിലിപ് പാമ്പാറ, ഏലിയാമ്മ ജോര്‍ജ്, മില്ലി മോഹന്‍, മുഹമ്മദ് വട്ടപ്പറമ്പില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."