മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രിയും കുടുംബവും ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.
സംസ്ഥാന വനംവകുപ്പ് മന്ത്രി കെ.രാജുവും സ്വയം നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്. കുളത്തൂപ്പുഴയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഉദ്ഘാടനത്തിന് കഴിഞ്ഞ ദിവസം മന്ത്രി എത്തിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോയത്.
അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് ക്വാറന്റീനില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ഗണ്‍മാനും പരിപാടിയില്‍ പങ്കെടുത്ത പഞ്ചായത്ത് അംഗങ്ങളും ക്വാറന്റൈനില്‍ പോയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."