HOME
DETAILS

സഊദിയില്‍ മലയാളി വനിത ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  
backup
April 28 2017 | 14:04 PM

96559578365

റിയാദ്: മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പഞ്ചായത്ത് മുന്‍ അംഗവും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയുമായിരുന്ന വയനാട് പള്ളിക്കുന്ന് സ്വദേശി സിസിലി തോമസാണ് (48) ദുരൂഹ സായാഹചര്യത്തില്‍ മരിച്ചത്. കൂലിപ്പണിയെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒരു സ്ഥാപനം മുഖേന നഴ്‌സറി ടീച്ചര്‍ ജോലിക്കെന്ന പേരില്‍ ജനുവരി ആറിന് സഊദിയില്‍ എത്തിയെങ്കിലും ലഭിച്ചത് വീട്ടു ജോലിയായിരുന്നു.

2500 റിയാല്‍ (40,000 രൂപ) ശമ്പളം വാഗ്ദാനം നല്‍കിയാണ് ഇവിടേക്ക് കൊണ്ട് വന്നത്. എന്നാല്‍ പറഞ്ഞ ശമ്പളം ലഭിച്ചില്ലെന്ന് മാത്രമല്ല മതിയായ ഭക്ഷണം പോലും ലഭിക്കാതെ കഠിനമായ ജോലിയാണ് ചെയ്യേണ്ടി വന്നതെന്നാണ് വിവരം. ഇവിടെ നിന്നും രക്ഷപ്പെട്ടു തിരിച്ചു നാട്ടിലേക്കയക്കാന്‍ ഏജന്റുമായി സിസിലിയുടെ വീട്ടുകാര്‍ ബന്ധപ്പെട്ടിരുന്നു.നിലവില്‍ ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് ജോലി ശരിപ്പെടുത്താം എന്നായിരുന്നു ഇവരുടെ മറുപടി. ഒടുവില്‍ സഊദിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഇഖ്ബാല്‍ പള്ളിമുക്കിലെ നടന്നതെല്ലാം വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നു നാട്ടിലുള്ള സഹോദരനെ കൊണ്ട് എംബസ്സിയിലും സഊദിയിലേക്കയച്ച സ്ഥാപനത്തിനെത്തിരെയും പരാതി നല്‍കിയിരുന്നു.

കിങ് ഖാലിദ് ആശുപത്രിയിലെ മലയാളി നഴ്‌സ് മുഖേനയാണ് മരണ വിവരം നാട്ടിലെ പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്. ഇവരുടെ ഫോട്ടോ അയച്ചു കൊടുത്തപ്പോഴാണ് ഇവരെ പോലീസ് തിരിച്ചറിഞ്ഞത്. ആവശ്യമായ രേഖകള്‍ തൊഴിലുടമ നല്‍കാത്തതിനാല്‍ മൃതദേഹം ആശുപത്രിയില്‍ നിന്നും വിട്ടു കിട്ടുന്നതിന് തടസ്സം നേരിടുന്നതായാണ് വിവരം. കമ്പളക്കാട് പള്ളിമുക്ക് മാവുങ്കല്‍ പരേതനായമൈക്കിളിന്റെ മകളാണ് സിസിലി.നിര്‍ധന കുടുബാംഗമായിരുന്ന ഇവര്‍ 2005 മുതല്‍ 10 വര്‍ഷത്തോളം പഞ്ചായത് മെമ്പറായിരുന്നു. അമ്മയും മൂന്നു സഹോഹരിമാരും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. പതിനേഴു വയസുള്ള മകളുണ്ട്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago