HOME
DETAILS
MAL
സൂര്യാഘാതം: ഇന്നും ജാഗ്രത പാലിക്കണം
backup
April 14 2019 | 21:04 PM
തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് ഇന്നും തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ ഇന്ന് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്.
ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനില (40.6 ഡിഗ്രി)പാലക്കാടാണ് രേഖപ്പെടുത്തിയത് . പുനലൂരില്‍ 38.5 ഡിഗ്രിയും തിരുവനന്തപുരം നഗരത്തില്‍ 37.7 ഡിഗ്രിയും തൃശൂര്‍ വെള്ളാനിക്കരയില്‍ 37.4 ഡിഗ്രിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."