വിജിലന്‍സ് അന്വേഷണത്തെ സ്വാഗതംചെയ്ത് അനില്‍ അക്കര
വടക്കാഞ്ചേരി: അടാട്ട് ഫാര്‍മേഴ്സ് സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരേയുള്ള വിജിലന്‍സ് അന്വേഷണത്തെ സ്വാഗതംചെയ്യുന്നുവെന്ന് അനില്‍ അക്കര എം.എല്‍.എ.
അടാട്ട് ഫാര്‍മേഴ്സ് ബാങ്കില്‍ നിന്നും ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളില്‍ നിന്നും ഏകദേശം 100 കോടിയിലധികം രൂപ നിയമവിരുദ്ധമായി കണ്‍സ്യൂമര്‍ ഫെഡിന് ലഭ്യമാക്കിയ നടപടിയിലും അന്വേഷണം നടത്തണം.
ഇതുസംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. വടക്കാഞ്ചേരി പീഡന കേസ്, കണ്‍സ്യൂമര്‍ഫെഡ്, ബെവ്ക്കോ എന്നീ സ്ഥാപനങ്ങള്‍ പുതിയതായി വാടകക്കെടുക്കുന്ന കെട്ടിടങ്ങളുമായി ബന്ധപ്പെട്ടുള്ള അഴിമതി എന്നിവ പുറത്തുകൊണ്ടുവന്നതിലുള്ള വൈരാഗ്യമാണ് ഈ അന്വേഷണത്തിലൂടെ തീര്‍ക്കുന്നത്. അടാട്ട് ബാങ്കില്‍ സാമ്പത്തിക ക്രമക്കേട് നടത്തണമെങ്കില്‍ ബാങ്കിലെ മാനേജര്‍ അറിയാതെ നടക്കില്ലെന്നും അനില്‍ അക്കര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."