രണ്ടാം ജനകീയാസൂത്രണം: കിലയില്‍ കൂടിയാലോചനാ ശില്‍പ്പശാല
മുളങ്കുന്നത്തുകാവ്: രണ്ടാം ജനകീയാസൂത്രണ ക്യാംപയിന്റെ ഭാഗമായി കിലയില്‍ ഏകദിന കൂടിയാലോചനാ ശില്‍പ്പശാല സംഘടിപ്പിച്ചു. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹികള്‍, മുനിസിപ്പല്‍ ചേബര്‍ ഭാരവാഹികള്‍, കോര്‍പ്പറേഷന്‍ മേയര്‍മാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പതിമൂന്നാം പദ്ധതിയിലെ ഉള്ളടക്കം, മുന്‍ഗണനാവിഷയങ്ങള്‍, സമീപനം എന്നീ വിഷയങ്ങളെക്കുറിച്ചായിരുന്നു ചര്‍ച്ച. കില ഡയറക്ടര്‍ ഡോ.പി.പി.ബാലന്‍ ആമുഖപ്രഭാഷണം നടത്തി. കിലയിലെ പ്രൊഫ.ഡോ.സണ്ണി ജോര്‍ജ്, അസി.പ്രൊഫസര്‍മാരായ ഡോ.ജെ.ബി.രാജന്‍, ഡോ.പീറ്റര്‍ എം.രാജ്, കോര്‍ഡിനേറ്റര്‍ പി.വി.രാമകൃഷ്ണന്‍ സംസാരിച്ചു.
തൃശൂര്‍ മേയര്‍ അജിത ജയരാജന്‍, കൊച്ചന്‍ മേയര്‍ സൗമിനി ജെയിന്‍, കൊല്ലം മേയര്‍ രാജേന്ദ്രബാബു, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീല വിജയകുമാര്‍ (തൃശൂര്‍) ജോഷി ഫിലിപ്പ് (കോട്ടയം),അഡ്വ.കെ.ശാന്തകുമാരി (പാലക്കാട്), ആശാസനില്‍ (എറണാകുളം), വി.കെ.മധു (തിരുവനന്തപുരം) ബാബു പറശ്ശേരി (കോഴിക്കോട്) കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിശ്വഭരപ്പണിക്കര്‍, സെക്രട്ടറി കെ.നാരായണന്‍, വൈസ് പ്രസിഡന്റ് തോമസ് വാകത്താനം, ചീഫ് എക്‌സിക്യൂട്ടീവ് കോര്‍ഡിനേറ്റര്‍ കെ.ബി.മദന്‍മോഹന്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം) ചീഫ് എക്‌സിക്യൂട്ടീവി ഡയറക്ടര്‍ സി.പി.സുരേഷ്‌കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."