എക്സൈസ് റെയ്ഡ്: അരലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു
കൊടുങ്ങല്ലൂര്‍: അര ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. ലഹരി-മുറുക്കാന്‍ വില്‍പ്പനക്കാര്‍ പിടിയില്‍.
കൊടുങ്ങല്ലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.കെ അഷ്റഫിന്റെ നേതൃത്വത്തില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയിലാണ് അന്യ സംസ്ഥാന മുറുക്കാന്‍ കച്ചവടം പിടികൂടിയത്. വഴിയോരങ്ങളില്‍ മീഠാ പാന്‍ എന്ന പേരില്‍ മധുരവും ലഹരിയുമുള്ള മുറുക്കാനും പാന്മസാലയും വില്‍പ്പന നടത്തിയിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ അങ്കാദ്, ശിവ, സുനില്‍, എറിയാട് സ്വദേശി മുഹമ്മദലി എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
ഇവരില്‍ നിന്നും പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
പ്രിവന്റീവ് ഓഫിസര്‍മാരായ കെ.വി ജിസ്മോന്, കെ.എ ജയദേവന്, പി.ബി ദക്ഷിണാമൂര്‍ത്തി, എം.കെ കൃഷ്ണന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.എന്‍ ജോഷി, ഒ.ടി വിത്സന്, കെ.എസ് മന്മഥന്, കെ.എം അനില്‍കുമാര്‍, ടി.കെ അബുദള്‍ നിയാസ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."