HOME
DETAILS

കുടിവെള്ളവിതരണം: നഗരത്തില്‍ മൂന്ന് ദിവസത്തേക്ക് നിയന്ത്രണം നീക്കി.

  
backup
April 28 2017 | 19:04 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


ജലദുരുപയോഗം നടത്താതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി മാത്യു ടി. തോമസ്  
കാട്ടാക്കട: കാപ്പുകാട് റിസര്‍വോയറില്‍ നിന്ന് വെള്ളം അരുവിക്കര ഡാമിലെത്തിക്കുന്നതിനുള്ള പമ്പിങ് പുനരാരംഭിച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ പ്രഖ്യാപിച്ചിരുന്ന പമ്പിങ് നിയന്ത്രണം മൂന്ന് ദിവസത്തേക്ക് പിന്‍വലിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. പമ്പിങ് പ്രവര്‍ത്തനങ്ങള്‍ മന്ത്രി കാപ്പുകാട് സന്ദര്‍ശിച്ച് വിലയിരുത്തി.
 തിരുവനന്തപുരം നഗരത്തില്‍ ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടായേക്കാവുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നതെന്ന് മന്ത്രി പറഞ്ഞു.
 മെയ് പതിനഞ്ച് കഴിഞ്ഞാല്‍ കുടിവെള്ളവിതരണം തടസപ്പെടുമെന്ന് ഉറപ്പായപ്പോള്‍ 25 ശതമാനം പമ്പിങ് കുറയ്ക്കുകയായിരുന്നു. 25 ശതമാനം മാത്രമേ പമ്പിങ് കുറച്ചുള്ളൂവെങ്കിലും വെള്ളക്ഷാമം രൂക്ഷമായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ പലയിടത്തും ജലമെത്തിക്കാനായില്ല.
ഈ സാഹചര്യത്തിലാണ് നെയ്യാറില്‍ നിന്നും ജലമെടുത്ത് അരുവിക്കരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഈ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയിച്ചതിനാല്‍ ഇന്നലെ (വെള്ളിയാഴ്ച) മുതല്‍ മൂന്ന് ദിവസത്തേക്ക് പമ്പിംങ് നിയന്ത്രണം അവസാനിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
 മൂന്ന് ദിവസം കഴിഞ്ഞാല്‍ വീണ്ടും നിയന്ത്രണം തുടരും. ഇറിഗേഷന്‍ വകുപ്പിന്റെ ഒരു ഡ്രഡ്ജര്‍ മാത്രം ഉപയോഗിച്ചാണ് ഇപ്പോള്‍ പമ്പിങ്ങ് നടത്തുന്നത്. ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ ഒരു ഡ്രഡ്ജര്‍ അടുത്ത ദിവസം തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ആ ഡ്രഡ്ജറിന് പമ്പ് ചെയ്യാനുള്ള പൈപ്‌ലൈനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ 100 ഹോഴ്‌സ്പവറിന്റെ രണ്ട് സെന്‍ട്രിഫ്യൂഗല്‍ പമ്പുകള്‍ ഉടനടി സ്ഥാപിക്കും. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന രൂപത്തിലുള്ള രണ്ട് സബ്‌മെഴ്‌സിബിള്‍ പമ്പുകള്‍ ഉടന്‍ എത്തിക്കും.
ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ള ഇറിഗേഷന്‍ വകുപ്പിന്റെ ഡ്രഡ്ജറും ഉടന്‍ എത്തുന്ന ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ ഡ്രഡ്ജറും വാട്ടര്‍ അതോറിറ്റിയുടെ രണ്ട് 100 ഹോഴ്‌സ്പവര്‍ പമ്പുകളുമുപയോഗിച്ച് മെയ് ആദ്യവാരത്തില്‍ത്തന്നെ ജലവിതരണം കാര്യക്ഷമമാക്കാനാവും. അതിനിടയില്‍ മഴകിട്ടിയാല്‍ ജലദൗര്‍ലഭ്യത്തിന്റെ രൂക്ഷത വീണ്ടും കുറയും. നെയ്യാര്‍ഡാമില്‍ നിന്ന് വലതുകരയും ഇടതുകരയും തുറന്നുവിടണമെന്ന ആവശ്യം വളരെ ശക്തമായിട്ടുണ്ട്. കുടിവെള്ളത്തിനാണ് ഏറ്റവും മുന്തിയ പരിഗണന. ജനങ്ങളുടെ മറ്റാവശ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഡ്രഡ്ജര്‍ ഇറക്കി ജലനിരപ്പ് ക്രമീകരിച്ചതിനുശേഷം കനാലുകളിലൂടെ ആവശ്യമായത്ര വെള്ളം തുറന്നുവിടും.
നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്നു എന്നതുകൊണ്ട് ജല ഉപയോഗത്തില്‍ നിയന്ത്രണത്തിന്റെ ആവശ്യമില്ല എന്നു കരുതരുതെന്നും ജലദുരുപയോഗം നടത്താതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ ജലവിഭവ വകുപ്പിനൊപ്പം നിന്ന വനം, വൈദ്യുതി വകുപ്പ് ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, വാട്ടര്‍ അതോറിറ്റി എം.ഡി എ. ഷൈനാമോള്‍, വാട്ടര്‍ അതോറിറ്റി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  5 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago