HOME
DETAILS

പോസ്റ്റല്‍ ബാലറ്റ് വിതരണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡം പാലിച്ച്: ഡി.ജി.പി

  
backup
April 14 2019 | 22:04 PM

%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ റിട്ടേണിങ് ഓഫിസര്‍മാര്‍ക്കുള്ള ഹാന്‍ഡ് ബുക്കിലെ മാനദണ്ഡം അനുസരിച്ചാണ് പോസ്റ്റല്‍ ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട ഫോറം നമ്പര്‍ 12 വിതരണം ചെയ്യുന്നതിനും അവ ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസര്‍ക്ക് അയച്ചു കൊടുക്കുന്നതിനും ക്യാംപുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് ഡി.ജി.പി.
ഇത് പോസ്റ്റല്‍ ബാലറ്റ് അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള സ്വാഭാവികവും അനിവാര്യവുമായ നടപടിക്രമം മാത്രമാണെന്നും എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ചെയ്യാറുള്ള സാധാരണ പ്രക്രിയയാണിതെന്നും അദ്ദേഹം പറഞ്ഞു.
പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ഫോറം നമ്പര്‍ 12 വിതരണം ചെയ്യേണ്ടത് അതിനായി നിയോഗിക്കപ്പെട്ട സൂപ്രണ്ട് ഓഫ് പൊലിസ്, നോഡല്‍ ഓഫിസര്‍ മുഖേനയാണെന്നും പോസ്റ്റല്‍ ബാലറ്റ് പേപ്പറിലൂടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അതു നിര്‍വഹിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫിസറെ സൂപ്രണ്ട് ഓഫ് പൊലിസ് നിയോഗിക്കേണ്ടതാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഫോറം നമ്പര്‍ 12 റിട്ടേണിങ് ഓഫിസര്‍ക്ക് അയക്കുന്നതോടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ചുമതല അവസാനിക്കുന്നതാണ്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകള്‍ പൊലിസ് ഉദ്യോഗസ്ഥരില്‍നിന്ന് വാങ്ങുകയോ തുടര്‍നടപടികള്‍ എടുക്കുകയോ ചെയ്യാന്‍ പാടില്ല. ഇത്തരം കവറുകള്‍ പ്രസ്തുത ഉദ്യോഗസ്ഥര്‍ നേരിട്ടാണ് ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസര്‍ക്ക് അയക്കേണ്ടത്. ഈ കാര്യങ്ങള്‍ ഏപ്രില്‍ 11ന് പൊലിസ് ആസ്ഥാനത്തുനിന്ന് യൂനിറ്റ് മേധാവികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ അടങ്ങിയ കവര്‍ കൃത്യമായി ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടതും സ്വതന്ത്രമായും ഭയരഹിതമായും പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്തേണ്ടതും അതത് യൂനിറ്റ് മേധാവിമാരുടെ ഉത്തരവാദിത്തമാണ്.
പോസ്റ്റല്‍ ബാലറ്റ് സ്വീകരിച്ച് വോട്ട് രേഖപ്പെടുത്തി തിരികെ റിട്ടേണിങ് ഓഫിസര്‍ക്ക് അയച്ചുകൊടുക്കേണ്ടത് സമ്മതിദായകരായ ഉദ്യോഗസ്ഥരുടെ കടമയാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഈ പ്രക്രിയയില്‍ എന്തെങ്കിലും കുറ്റകരമായ വ്യതിയാനം വരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പത്രകുറിപ്പില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago