ഡി.ജി.പിയുടെ പെരുമാറ്റം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലെ: മുല്ലപ്പള്ളി
തിരുവനന്തപുരം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് ഡി.ജി.പി പെരുമാറുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലിസുകാരുടെ വിവരം ശേഖരിക്കാനുള്ള ഡി.ജി.പിയുടെ സര്‍ക്കുലറിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പൊലിസുകാരന്റെയും സര്‍വവിവരങ്ങളും ശേഖരിച്ച് സി.പി.എം ഓഫിസിലെത്തിക്കുന്ന പോസ്റ്റുമാന്റെ പണിയാണ് ഇപ്പോള്‍ ഡി.ജി.പി ചെയ്യുന്നത്. ഇത് കേരളാ പൊലിസിന് അപമാനമാണ്. ഡി.ജി.പി ഇറക്കിയ സര്‍ക്കുലറിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. സര്‍ക്കുലര്‍ എത്രയും വേഗം പിന്‍വലിക്കണം. പൊലിസുകാരെ ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഡി.ജി.പിയുടെ സര്‍ക്കുലര്‍.
സ്വതന്ത്രവും നിര്‍ഭയവുമായി സമ്മതിദാനാവകാശം നിര്‍വഹിക്കാനുള്ള പൊലിസുകാരുടെ മൗലിക അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണിത്. സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പൊലിസുകാരെ ഉപയോഗിച്ച് വ്യാപകമായി വന്‍തുക പിരിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. അത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മുസ്‌ലിം സമുദായത്തിനെതിരേ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നടത്തിയ പരാമാര്‍ശം ആപല്‍ക്കരവും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുമുള്ളതാണ്. ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താവാണ്. ഒരിക്കലും ശുദ്ധ രാഷ്ട്രീയത്തിന്റെ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച വ്യക്തിയല്ല. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനു കാരണമാകുന്ന സമരങ്ങളുടെ മുന്നില്‍ നിലയുറപ്പിച്ച വ്യക്തിയാണ് കുമ്മനം. മാറാട്, നിലക്കല്‍ സമരം ഉള്‍പ്പെടെ അദ്ദേഹം നേതൃത്വം കൊടുത്ത ഏതു സമരങ്ങള്‍ പരിശോധിച്ചാലും ഇതു വ്യക്തമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."