മഴ ലഭ്യതയില്‍ മുന്നില്‍ വടകര; തൊട്ടുപിന്നില്‍ കണ്ണൂര്‍
സ്വന്തം ലേഖകന്‍
കണ്ണൂര്‍: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം 62 ദിവസം പിന്നിടുമ്പോള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വടകരയില്‍. 2608 മില്ലിമീറ്റര്‍ മഴയാണ് വടകരയില്‍ പെയ്തത്.
കാലവര്‍ഷം ആരംഭിച്ചതു മുതല്‍ വടകര തന്നെയാണ് മുന്നില്‍. 62 ദിവസത്തില്‍ (ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് ഒന്നുവരെ) എട്ടു ദിവസം വടകരയില്‍ 100 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചു. ജൂണ്‍ 22നു പെയ്ത 249 മില്ലിമീറ്റര്‍ മഴയാണ് ഏറ്റവും കൂടുതല്‍. ഈ സീസണില്‍ കേരളത്തിലെ ഏറ്റവും കൂടിയ മഴയും ഇതുതന്നെയാണ്.
കണ്ണൂര്‍( 2264.2 മില്ലിമീറ്റര്‍), കാസര്‍കോട് ജില്ലയിലെ കുഡ്ലു (2012.9 മില്ലിമീറ്റര്‍) സ്റ്റേഷനുകളാണ് 2000 മില്ലിമീറ്റര്‍ കടന്ന് വടകരയ്ക്ക് പിറകില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
എന്നാല്‍ ജൂലൈ മാസത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കുഡ്ലു (1127 മില്ലിമീറ്റര്‍), കണ്ണൂര്‍ (1005മില്ലിമീറ്റര്‍) സ്റ്റേഷനുകളിലാണ്.
വടകര നാലാമതാണ്. കഴിഞ്ഞ 62 ദിവസത്തിനിടെ കൂടുതല്‍ മഴ ലഭിച്ച 10 സ്റ്റേഷനുകളില്‍ വൈക്കം (കോട്ടയം) ഒഴികെയുള്ളവ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."