സഊദിയില്‍ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥന് നടത്തിയ വെടിവയ്പ്പില്‍ മൂന്നു മരണം
റിയാദ്: സഊദിയില്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥന് നടത്തിയ വെടിവെപ്പ് അക്രമണ സംഭവത്തില്‍ കൊലയാളി ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു. ഡ്യൂട്ടിക്കിടെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ ഒരാളും രക്ഷപ്പെടുന്നതിനിടെ ചെക്ക് പോസ്റ്റില്‍ സുരക്ഷാ സേനക്ക് നേരെ നടത്തിയ വെടിവെപ്പില്‍ മറ്റൊരാളും തിരിച്ചു നടന്ന വെടി വെടിപ്പില്‍ അക്രമിയും അടക്കം മൂന്നു പേരാണ് കൊല്ലപ്പെട്ടത്.
സഊദി യമന്‍ അതിര്‍ത്തി പ്രദേശത്തെ പാസ്പോര്‍ട്ട് വിഭാഗം ഓഫീസിലാണ് സംഭവം. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സഹപ്രവര്‍ത്തകരെയാണ് ജവാസാത്ത് ഉദ്യോഗസ്ഥന് ആദ്യം ആക്രമിച്ചത്. രണ്ടു പേര്‍ക്കു നേരെയാണ് ഉദ്യോഗസ്ഥന് വെടിവെപ്പ് നടത്തിയത്. ഇതില്‍ ഒരാള്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. രണ്ടാമന് പരിക്കേറ്റു.
കൃത്യത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്ന്ന് പിടികൂടാന്‍ നോക്കിയ ഹൈവേ പോലീസുകാര്‍ക്ക് നേരെയാണ് പിന്നീട് വെടിവെപ്പ് നടത്തിയത്. ഇതില്‍ സുരക്ഷാ ഭടന് ഇബ്രാഹിം ബിന്‍ ഹുസൈന് ആലുഹശ്ലാന്‍ വീരമൃത്യു വരിക്കുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സുരക്ഷാ സൈനികര്‍ പ്രത്യാക്രമണത്തിലൂടെ പ്രതിയെ വകവരുത്തുകയായിരുന്നു.
ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് പ്രതി സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സഹപ്രവര്‍ത്തകര്‍ക്കു നേരെ നിറയൊഴിച്ചത്. ആക്രമണത്തെ തുടര്‍ന്ന് തുടര്‍ന്ന് പ്രത്യാക്രമണത്തിലൂടെ അക്രമിയെ വകവരുത്തുകയായിരുന്നെന്ന് നജ്റാന് പോലീസ് വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."