കുഞ്ഞുങ്ങളില്‍ കൊവിഡ് സാധ്യത മുതിര്‍ന്നവരെക്കാള്‍ 100 മടങ്ങ് കൂടുതല്‍
ന്യൂയോര്‍ക്ക്: അഞ്ചു വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത മുതിര്‍ന്നവരെക്കാള്‍ 100 മടങ്ങ് കൂടുതലാണെന്ന് പഠനം. ജമാ പീഡിയാട്രിക് ജേണല്‍ പ്രസിദ്ധീകരിച്ച പുതിയ പഠനറിപ്പോര്‍ട്ടാണ് ഈ മുന്നറിയിപ്പു നല്‍കുന്നത്.
ഒരു മാസം മുതല്‍ 65 വരെ പ്രായമുള്ള 145 പേരെയാണ് നോര്‍ത്ത് വെസ്റ്റര്‍ഡാം യൂനിവേഴ്സിറ്റിയിലെ ആന്‍ ആന്‍ഡ് റോബര്‍ട്ട് എച്ച് ലൂറി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഒരു സംഘം ഗവേഷകര്‍ പഠനത്തിനു വിധേയമാക്കിയത്. അഞ്ചു വയസിനു താഴെയുള്ളവര്‍, 5 മുതല്‍ 17 വരെ, 18 മുതല്‍ 65 വരെ എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളാക്കിയായിരുന്നു പരിശോധന. പഠനത്തില്‍ അഞ്ചു വയസിനു താഴെയുള്ളവരില്‍ മുതിര്‍ന്നവരെക്കാള്‍ 10 മുതല്‍ 100 ഇരട്ടി വരെ പ്രതിരോധശേഷി കുറവാണെന്നു കണ്ടെത്തി. പുതിയ വൈറസുകളെ ഉല്പാദിപ്പിക്കുന്നതിനാവശ്യമായ പ്രോട്ടീനുകള്‍ക്കുള്ള ജെനിറ്റിക് കോഡുകള്‍ (വൈറല്‍ നൂക്ലിക് ആസിഡ്) അഞ്ചു വയസിനു താഴെയുള്ള കുട്ടികളില്‍ കൂടുതലായി ഉള്ളതായും പഠനത്തില്‍ തെളിഞ്ഞു. അതേസമയം കുട്ടികള്‍ വൈറസ് പരത്തുമോ എന്ന് ഗവേഷകര്‍ അന്വേഷിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."