കര്‍ഷകരുടെ നെഞ്ചിടിപ്പേറ്റി കുരുമുളക് വില കൂപ്പുകുത്തുന്നു
അടിമാലി: കുരുമുളക് കര്‍ഷകരുടെ നെഞ്ചിടിപ്പേറ്റി കുരുമുളക് വില കൂപ്പുകുത്തുന്നു. കിലോക്ക് 670 -700 വരെ വിലയുണ്ടായിരുന്ന കുരുമുളകിന്റെ നിലവിലെ വില 515-540 വരെയാണ്. വിയറ്റ്‌നമുള്‍പ്പെടെയുള്ള ചില വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി തുടങ്ങിയതോടെയാണ് കറുത്ത പൊന്നിന് തിളക്കം കുറഞ്ഞതെന്നാണ് സൂചന. സമീപകാലത്ത് തന്നെ ശ്രീലങ്കന്‍ കുരുമുളകും ഇന്‍ഡ്യന്‍ വിപണിയിലെത്തുമെന്നാണ് വാര്‍ത്തകള്‍. ഇതോടെ സ്ഥിതി അതീവ ഗുരുതരമാകാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.
ഗുണമേന്‍മയില്‍ ലോക വിപണിയില്‍ ഇന്‍ഡ്യന്‍ കരുമുളകിന് മുന്തിയ നിലവാരവും, വിലയും ലഭ്യമായിരുന്നുവെങ്കിലും ലോകവിപണി കളം മാറി ചവിട്ടുന്ന സ്ഥിതിയാണ് നിലവില്‍ കാണുന്നത്. ഇറക്കുമതി ചെയ്ത് ഇന്‍ഡ്യന്‍ കുരുമുളകെന്ന നിലക്ക് കയറ്റുമതി ചെയ്യുന്നു. കുരുമുളക് ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവന്നില്ലെങ്കില്‍ കര്‍ഷകരുടെ നിലനില്‍പ് പ്രതിസന്ധിയിലാകും. ഏതാനും വര്‍ഷങ്ങളായി കര്‍ഷകരുടെ കഠിന പ്രയത്‌നം മൂലം കൃഷി വ്യാപകമാകുന്നതിനിടെയാണ് വിലയിടിവ് കര്‍ഷകരുടെ നെഞ്ചിടിപ്പേറ്റുന്നത്. ഇടുക്കിയിലെയും വയനാട്ടിലെയും കുരുമുളക് ഉല്‍പാദനത്തില്‍ കൂടിയ പങ്കും ഇടത്തരം-ചെറുകിട കര്‍ഷകരില്‍ നിന്നുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."