എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചു
തൊടുപുഴ: മംഗളാദേവി ചിത്രാപൗര്‍ണ്ണമി ഉത്സവം സുഗമമായി നടത്തുന്നതിന്റെ ഭാഗമായി ക്രമസമാധാനവുമായി ബന്ധപ്പെട്ട് മെയ് 9, 10 തീയതികളിലേക്ക് റവന്യൂ ഉദ്യോഗസ്ഥരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരായി ജില്ലാ കലക്ടര്‍ നിയമിച്ചു.
പീരുമേട് തഹസീല്‍ദാര്‍ കെ.എന്‍ വിജയന്‍ ക്ഷേത്ര സന്നിധിയിലും ( 9447023597), പീരുമേട് സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ എം.എ. ഷാജി ഫോറസ്റ്റ് വാച്ച് ടവര്‍ പരിസരത്തും( 9447212217), നെടുങ്കണ്ടം റവന്യൂ റിക്കവറി തഹസീല്‍ദാര്‍ എ.അശോകന്‍ കുമളി അമലാംബിക ജംഗ്ഷന്‍ ഫോറസ്റ്റ് ചെക്‌പോസ്റ്റിലും ( 9447474009) ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ പി.ആര്‍. ഷൈന്‍ ( 8547612901) കരടിക്കവല പരിസരത്തും, പീരുമേട് അഡീഷണല്‍ തഹസീല്‍ദാര്‍ എം.കെ. ഷാജി ( 8547613201) കുമളി ടൗണ്‍ ബസ്സ്റ്റാന്റ് പരിസരത്തും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലകള്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."