കൊവിഡ്: ഗള്‍ഫില്‍ നാല് മലയാളികള്‍ മരിച്ചു
കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ നാല് മലയാളികള്‍ മരിച്ചു. രണ്ടുപേര്‍ സഊദി അറേബ്യയിലും ഒരാള്‍ ഒമാനിലും ഒരാള്‍ കുവൈത്തിലുമാണ് മരിച്ചത്. വയനാട് പൊഴുതന മുത്താറിക്കുന്നിലെ തെങ്ങുംതൊടി ഹംസ (55) സഊദിയിലെ റിയാദിലും കുറുവ പാങ്ങ് അയ്യാത്തപ്പറമ്പ് സ്വദേശി കാരാട്ട് പറമ്പന്‍ കുഞ്ഞിമൊയ്തീന്‍ (55) സഊദിയിലെ അല്‍ഖര്‍ജിലും കോഴിക്കോട് ചെറുവണ്ണൂര്‍ മുയിപ്പോത്ത് മീത്തലെ തത്തയില്‍ ഇബ്രാഹീമിന്റെ മകന് മുഹമ്മദ് (40) ഒമാനിലെ സലാലയിലും ചക്കിട്ടപാറ സ്വദേശി വാഴെപറമ്പില്‍ സുനില്‍ കുമാര്‍ (കുട്ടന്-37) കുവൈത്തിലുമാണ് മരിച്ചത്.
ഹംസ 27 വര്‍ഷമായി സഊദിയില്‍ ഡ്രൈവറായി ജോലിചെയ്ത് വരികയായിരുന്നു. ഭാര്യ: കുഞ്ഞീരുമ്മ. മക്കള്‍: റൈഹാനത്ത്, അന്‍വര്‍ സാദിഖ് (സഊദി അറേബ്യ), നജ്മ. മരുമക്കള്‍: ഷൈജല്‍, റസിയ, അന്‍വര്‍ സാദിഖ്.
മുഹമ്മദിനെ സലാല അല്കറാത്തിലെ താമസസ്ഥലത്ത് കൊവിഡ് ബാധിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സലാലയില്‍ ബിസിനസുകാരനാണ് മുഹമ്മദ്. മാതാവ്: മറിയം. ഭാര്യ: നസീറ. മക്കള്‍: സന ഫാത്തിമ, സന ഫര്‍സാന, സാനു. സഹോദരങ്ങള്‍: അഷറഫ്, ഹാഷിം.
അല്‍ഖര്‍ജ് കിങ് ഖാലിദ് ഹോസ്പിറ്റലില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് കുഞ്ഞിമൊയ്തീന്‍ മരിച്ചത്. പിതാവ്: പരേതനായ കുഞ്ഞറമു. മാതാവ്: സൈനബ. ഭാര്യ: കദീജ. മക്കള്‍: ഷര്‍മിന, സാജിദ, ഫാത്തിമ ഷിംന, ഫാത്തിമ സന്‍ഹ, ഫാത്തിമ റിഷ. മരുമക്കള്‍: റാഷിദ്, ഫൈസല്‍.
സുനില്‍കുമാര്‍ കുടുംബത്തോടൊപ്പം കുവൈത്തിലെ മംഗഫിലായിരുന്നു താമസം. ഭാര്യ: ഗോപിക. പിതാവ്: തങ്കന്. മാതാവ്: സുലോചന. സഹോദരി: സുനിത അനീഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."