ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു: വീടും വൈദ്യുതി പോസ്റ്റും തകര്‍ന്നു
വടക്കാഞ്ചേരി: സംസ്ഥാനപാതയില്‍ ആറ്റൂര്‍ മനപ്പടിയില്‍ മരം ലോറി നിയന്ത്രണം വിട്ട് വീടുകളിലേക്ക് ഓടി കയറി വീട് തകര്‍ന്നു. വൈദ്യുതി പോസ്റ്റ് ഇടിച്ച് തകര്‍ത്തു.
തീയാട്ടില്‍ വീട്ടില്‍ പരേതനായ കുഞ്ഞുമരയ്ക്കാരുടെ ഭാര്യ നബീസ(70)യുടെ വീടാണ് തകര്‍ന്നത്. വീടിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന നബീസയുടെ മരുമകളും രണ്ട് കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ കിടന്നിരുന്ന മുറിയിലേക്ക് കല്ലും, മണ്ണും തകര്‍ന്ന് വീണു. ബോധ രഹിതയായ നബീസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 12 മണിയോടെയായിരുന്നു അപകടം.
മലപ്പുറം ഉച്ചാരകടവില്‍ നിന്ന് ഒല്ലൂരിലേക്ക് വരുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത് ഡ്രൈവര്‍ ഉച്ചാരക്കടവ് സ്വദേശി നൗഫല്‍ (28) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംസ്ഥാന പാതയില്‍ നിന്ന് തെന്നിമാറിയ ലോറി മൂന്ന് വീടുകള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തിലേക്കാണ് മറിഞ്ഞത്.
ഇതില്‍ നബീസയുടെ വീട് മാത്രമാണ് തകര്‍ന്നത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചെറുതുരുത്തി പൊലിസ് സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."